search your trip place

Saturday, October 31, 2020

ഒരു സാഹസിക യാത്ര പോകാം.............

budget travel on wheels @ Illikkal kallu

 

 

 ഇല്ലിക്കൽ കല്ല്

പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല് .അതിസാഹസികത ഇഷ്ടപ്പെടുന്നവരെ   മാടിവിളിക്കുന്ന ഒരു ഇടം കൂടിയാണിവിടം .
കോട്ടയത്ത് നിന്ന് 60 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷനാണ് ഇല്ലിക്കൽ കല്ല് .സമുദ്ര നിരപ്പിൽ നിന്നും 3398 അടി ഉയരെ സഹ്യപർവത മലനിരകളിൽ ആണ്  പ്രകൃതിയുടെ കയ്യൊപ്പുപതിഞ്ഞ ഈ സുന്ദര ഭൂമി സ്ഥിതിചെയ്യുന്നത് ഇവിടുത്തെ  ട്രെക്കിങ്ങും കോടമഞ്ഞും തണുപ്പുമൊക്കെ  തന്നെയാണ് പ്രധാന ആകർഷണം 

illikkal kallu, travel on wheels,off road, hill climping asish jolly,malayalam blog,malayalam travel blog ,malayalam ,illikkal kallu malayalam blog

 

തണുത്ത  കാറ്റിന്റെയും കോടമഞ്ഞിന്റെയും മൂടുപടം മാറ്റി കയറി ചെല്ലുമ്പോൾ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളുമായി ആണ് ഇല്ലിക്കൽ കല്ല് കാത്തിരിക്കുന്നത്.അതിമനോഹരം ആണെങ്കിലും അപകട സ്യധ്യത കൂടുതൽ ഉള്ള സ്ഥലം കൂടിയാണിവിടം 

അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനു ശേഷം കുറച്ചേറെ  ദൂരം മുകളിലേക്ക്  ചെന്നാൽ മാത്രമേ സുന്ദരമായ ഈ ഭൂമിയിലേക്കെത്താൻ സാധിക്കുകയുള്ളൂ .

പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കുന്നതാണ് 

കുത്തനെയുള്ള കയറ്റമായതുകൊണ്ട് തന്നെ നടന്നു കയറുക എന്നത് അല്പം പാടുള്ളതാണ് .നടന്നു കയറാൻ പാടുള്ളവർക്ക് ജീപ്പ് സവാരിയും ഉപയോഗപ്പെടുത്താം . ജീപ്പിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലെത്തുന്നത് ഒരു രസകരമായ അനുഭവം തന്നെ  ആണ് 


 

വണ്ടി പാർക്ക് ചെയ്യാൻ ഉള്ള സ്ഥലപരിമിതിയും ,അപകടങ്ങളുടെ വർധനവും  റോഡിന്റെ വീതികുറവും കുത്തനെയുള്ള കയറ്റവും സ്വകാര്യ വാഹനങ്ങളെ മുകളിലേക്ക് വിടുന്നതിൽ പലപ്പോഴും  വിലക്കാറുണ്ട് 

മനോഹരമായ കാലാവസ്ഥ തന്നെയാണ് ഇല്ലിക്കൽ കല്ലിന്റെ പ്രത്യേകത. നിമിഷനേരം കൊണ്ട് മൂടൽ മഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മറച്ചുകളയും .തണുത്ത കാറ്റ് ഇടയ്ക്കിടെ വന്നു നമ്മെ തഴുകി തലോടി പോയികൊണ്ടിരിക്കും 

 


നട്ടുച്ച നേരത്തുപോലും തണുത്ത കാറ്റുവീശുന്ന ഇവിടുത്തെ കാലാവസ്ഥ ആരും കൊതിച്ചുപോകുന്നതാണ് .കു‌ടെ പ്രകൃതിയുടെ മനം മയക്കുന്ന കാഴ്ചകളും കൂട്ടിനുവരുമ്പോൾ ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര സഞ്ചാരികളുടെ ഹൃദയ സ്പർശിയാകുന്നു

മൂന്ന് പാറക്കൂട്ടങ്ങൾ ചേർന്നാണ് ഇല്ലിക്കൽ കല്ല് ഉണ്ടായത് .ഏറ്റവും ഉയരം കൂടിയ പാറ കുടക്കല്ല് എന്ന് അറിയപ്പെടുന്നു .കുടയുടെ ആകൃതിയിലുള്ളതിനാലാണ് ഇങ്ങനെ  അറിയപ്പെടുന്നത് .തൊട്ടടുത്തുള്ള കല്ലാണ് കൂനൻ കല്ല് .ഇതിന് സർപ്പത്തിന്റെ ആകൃതിയാണുള്ളത് .ഈ രണ്ടു കല്ലുകൾക്ക് ഇടയിൽ 20 അടി താഴ്ച്ചയിൽ വലിയൊരു വിടവുണ്ട് .അരയടി മാത്രം വീതിയുള്ള നരകപാലം എന്നറിയപ്പെടുന്ന ഭാഗം ഇതാണ് . ഇല്ലിക്കൽ കല്ലിന്റെ പ്രധാനപ്പെട്ട ആകർഷണമാണിത്  .നരകപാലം കാണാനും അതിലൂടെ നടക്കാനും വേണ്ടി മാത്രം കുറെ സഞ്ചാരികൾ ഇവിടെ  വരുന്നുണ്ട്

 



   സുരക്ഷിതമായി ആസ്വദിക്കുക
മനം മയക്കുന്ന ഇല്ലിക്കൽ കല്ലിന്റെ മനോഹാരിത  ആസ്വദിക്കുന്നവർ അമിത ആവേശം കാണിക്കരുത് .നിരവധിപ്പേർക്ക് അവരുടെ ചെറിയ അശ്രദ്ധ മൂലം ജീവൻ വരെ നഷ്ടപ്പെട്ടിട്ടുണ്ട് .അഗാധമായ  കൊക്കയും പാറക്കലുമൊക്കെയാണ് ഇവിടുത്തെ വില്ലന്മാർ .മഴക്കാലത്ത് ഇല്ലിക്കൽ കല്ലിലേക്ക്  പോകാതിരിക്കുന്നതാണ് നല്ലത് .നല്ല വഴുക്കളുള്ളതിനാലാണിത് പറയുന്നത് .നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവിടെക്ക് പോകുവാൻ ഏറ്റവും അനുയോജ്യമായ സമയം

മലമുകളിലേക്ക് ട്രക്കിങ്  ചെയ്യാൻ താല്പര്യം ഉള്ളവർ രാവിലത്തെ സമയം തന്നെ തെരഞ്ഞെടുക്കുക വൈകുന്നേരമാകുമ്പോൾ കോടമഞ്ഞു വന്നു നിറയാൻ സാധ്യത കൂടുതലാണ് .


കോടമഞ്ഞു മാറുമ്പോൾ ദൃശ്യമാകുന്ന കാഴ്ചകളാണ് ഇല്ലിക്കൽ കല്ലിനെ സഞ്ചാരികളുടെ പ്രീയയിടമാക്കി മാറ്റുന്നത് .വളരെ ചെലവുകുറഞ്ഞതും കോട്ടയത്തും അയൽജില്ലകളിലും ഉള്ളവർക്ക് ഒറ്റ ദിവസം കൊണ്ട് പോയിവരാനും കഴിയുന്ന പ്രകൃതിരയമണീയമായ ഒരു സഞ്ചാരകേന്ദ്രമാണിത്

പോകുന്ന വഴി 

മീനച്ചിൽ താലൂക്കിലെ മൂന്നിലവ് ഗ്രാമത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയുന്നത്
   കോട്ടയത്തു നിന്ന്  ഡ്രൈവ് ചെയുമ്പോൾ ഏറ്റുമാനൂർ ഈരാറ്റുപേട്ട വഴിയാണ് ഇല്ലിക്കൽ കല്ലിലേക്ക് പോകേണ്ടത് കൃത്യമായി പറഞ്ഞാൽ കോട്ടയം , ഏറ്റുമാനൂർ ,പാലാ ,വാഗമൺ ,റൂട്ടിൽ തീക്കോയിലെത്തുക ഇവിടെ നിന്നും ഇല്ലിക്കൽ റൂട്ട് .തൊടുപുഴ ,മുട്ടം ,മേലുകാവ് ,മേച്ചൽ പഴുക്കാകാനം വഴിയും ഇല്ലിക്കൽ കല്ലിലേക്ക് പോകാം  

ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക്  മീനച്ചിലാറിൻറെ  തീരത്തുകൂടിയുള്ള ഈ ഡ്രൈവ് ആസ്വദിച്ച് ഇല്ലിക്കൽ കല്ലിലേക്ക് ലക്ഷ്യമാക്കി പോകാം  

 maplink

country                      : India  
state                           :Kerala
district                       :Kottayam 
total area                   : 33.14 km square 
gov type                     :grama panchayath 
body                           :moonnilavu panchayat
taluk                          : meenachil 
elevation                    :1036 meter
languages                 : malayalam,english
pin                              :686005
vehicle registration  : kl-35
 

Friday, October 23, 2020

പെയ്യുന്ന മഞ്ഞുതേടി പൊന്മുടിയിലേക്ക് ഒരു യാത്ര

 

 budget travel on wheels

 

പൊന്മുടി

തിരുവനന്തപുരത്തുനിന്ന് 61 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്നും 1100 മീറ്റർ ഉയരത്തിൽ  സഹ്യന്റെ മടിത്തട്ടിലാണ് പൊന്മുടി എന്ന ഈ മനോഹര സ്ഥലം സ്ഥിതിചെയുന്നത്.നഗരത്തിന്റെ  തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ്  ശുദ്ധവായു  ശ്വസിക്കാനും മനസ്സിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ്  ഊറിയെടുക്കാനും കണ്ണിനു കുളിർമയായി നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ . ഇതു എല്ലാം ഒത്തൊരുമിക്കുന്ന സ്ഥലം വേറെ ഇല്ല എന്ന് തന്നെ പറയാം .പശ്ചിമഘട്ടത്തിന്റെ  ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും കൂടിക്കലർന്നതാണ് . അതുതന്നെ ആണ് സഞ്ചാരികളെ ഇങ്ങോട്ട് മാടിവിളിക്കുന്നതും

 

 

ponmudi , travel on wheels , Asish jolly

 22 ഹെയർപിൻ വളവുകൾ കയറി ചെല്ലുന്നതു ഒരു സ്വർഗ്ഗത്തിലേക്കാണ് .പഞ്ഞിക്കെട്ടുപോലെ കോടമഞ്ഞു പാറി കളിക്കുന്ന ആരെയും മയക്കുന്ന സൗന്ദര്യമുള്ള  ഒരു സ്വർഗം. വിശാലമായി കിടക്കുന്ന കുന്നിൻ ചെരുവിൽ മുട്ടോളം  വളർന്നു നിൽക്കുന്ന പച്ചപ്പുല്ലും അതിനെ തഴുകി തലോടി വരുന്ന കോടമഞ്ഞും കണ്കുളിർപ്പിക്കുന്ന  ഒരു കാഴ്ചതന്നെ ആണ്  സമ്മാനിക്കുന്നത്

ponmudi , travel on wheels , Asish jolly


 ജൂൺ ജൂലായ് മാസങ്ങളിൽ പൊന്മുടിക്ക് ആരെയും ആകർഷിക്കുന്ന  ഒരു ഭംഗി തന്നെ ആണ് .കാറ്റിന്റെ വേഗത്തിൽ കോടമഞ്ഞ് നമ്മെ തഴുകി തലോടി മായും .ആ സമയം തൊട്ടടുത്തുനിൽക്കുന്നവരെ പോലും കാണാത്തവിധം കോടമഞ്ഞു വന്നു പൊതിയും . മഴ കൂടുതൽ ഉള്ള സമയം കൂടിയാണങ്കിൽ പിന്നെ പറയേണ്ട കാര്യം ഇല്ല 

 ചുരത്തിന്റെ പകുതി ഭാഗം എത്തിക്കഴിഞ്ഞാൽ തന്നെ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുന്ന കോട മഞ്ഞ് കാണാം .അവിടുന്നുള്ള  യാത്ര കാറ്റിനോടും കോടയോടും  തണുപ്പിനോടും മല്ലിട്ടുകൊണ്ടുവേണം .അത് ഒരു പ്രത്യേക അനുഭവം തന്നെയാണ്  അത് വേറെ എവിടെ പോയാലും കിട്ടില്ല .

 

ponmudi , travel on wheels , Asish jolly

അത് വഴി ഒഴുകുന്ന അരുവിയുടെ നനഞ്ഞ തണുപ്പും കുന്നുകളുടെ ഹരിതശോഭയും  നിമിഷ  നേരം കൊണ്ട്  എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ  പ്രധാന  ആകർഷണങ്ങൾ  .ഇരുചക്ര വാഹന  യാത്രക്കാരുടെ ഒരു ഇഷ്ട്ട കേന്ദ്രം  കൂടിയാണിവിടം .

പൊന്മുടിയുടെ പേരിനു പുറകിലും ഉണ്ട്  കുറച്ചു കഥകൾ

ponmudi , travel on wheels , Asish jolly

 മല ദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന  മലയായതിനാലാണ്  പൊന്മുടി എന്ന പേരു വന്നതെന്നും ഇവിടുത്തെ ആദിവാസികൾ പറയുന്നത് . എന്നാൽ ചരിത്രകാരന്മാർക്ക് മറ്റൊരു അഭിപ്രായം ആണ് ഉള്ളത്
ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന  ജൈനമതക്കാർ തങ്ങളുടെ ദേവനെ പോന്നെയിർ ദേവൻ എന്നും വിളിച്ചിരുന്നു അവിടെ നിന്നാണ് ഈ മലയ്ക്ക് പൊന്മുടി എന്ന പേരു  വന്നത് എന്നാണീ നിഗമനം .
 

താമസസ്ഥലം

ലോകപ്രശസ്തനായ വാസ്തുശിൽപി  ലാറി ബേക്കർ  സായിപ്പിന്റെ കരവിരുതിൽ ഒരുങ്ങിയ കെട്ടിടമാണ് കെ ടി ഡി സി യുടെ  ഗോൾഡൻ പീക്ക് സ്വാന്തമാക്കിയത് . 1977 -79  കാലഘട്ടത്തിൽ  അന്നത്തെ പി ഡബ്ല്യൂ ഡി ചീഫ് എഞ്ചിനീയർ അലക്‌സാണ്ടറിന്റെ മേൽനോട്ടത്തിൽ 6 ലക്ഷം രൂപയ്ക്കാണ് ഈ വനസൗധങ്ങൾ പണികഴിപ്പിച്ചത് .പുരാതന വാസ്തുശില്പങ്ങളിൽ ഇതു ഒരു നാഴികക്കല്ല് തന്നെ ആണ് .ഇവിടെ ഇപ്പോൾ താമസവും ഭക്ഷണവും ഒരുക്കുന്നുണ്ട്  .കൂടാതെ സ്വകാര്യ വ്യക്തികളുടെ റിസോർട്ടുകളും ധാരാളമായി ഉണ്ട് 

Ponmudi

Entry : time 08:30 am to 05:30 Pm

charges : children 10,

                adult 20

                auto /bike 10

                car jeep  20

                minibus 30 

                bus 50 

                still camera 25

                movie camera 150


stay 

     KTDC Golden Peak Resort - Ph: 0472-2890225, Web: www.ktdc.com,  

    dukes country resort ph 0472-2859273  web www.nikkinsest.com/dukesforest

    Government Guest House - Ph: 0472-2890230

    River County Resort - Ph: 0472-27866 

best time to vist Ponmudi 

    September to April ,June to October 

contact: 

    kerala tourism information  toll free no 1-800-425-4747

    web www.keralatourism.org

   KTDC tourist reception center thiruvanathapuram 0471-2330031

    District tourism promotion council 0471-2315397



country                : India

state                     :Kerala

district                : Thiruvanathapuram 

elevation             :1100meter  

parent range      :western ghats 

hotel rating        :3star average 

 Panchayat       :Peringamala Panchayat

pin code             :695563

 


 

Friday, October 16, 2020

പ്രകൃതിയുടെ മടിത്തട്ടിലുടെ ഒരു യാത്ര

 budget travel on wheels

 

തെന്മല (link)

കുടുംബവുമൊത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കണമെങ്കിൽ  രണ്ടാമതൊന്ന് ചിന്തിക്കാതെ തെന്മലയിലേക്ക് വിടാം .തിരക്കുകളിൽ നിന്ന്  ഒഴിവായി   പ്രകൃതിയുമായി അടുത്ത് ഇടപഴകാൻ തെന്മല നമുക്ക് അവസരം ഒരുക്കിത്തരുന്നു . സമുദ്രനിരപ്പിൽ നിന്നും 500 മീറ്റർ ഉയരത്തിൽ  കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. പ്രകൃതിയോട് എത്രയുമധികം ഇണങ്ങി നിൽക്കുന്ന ഒരു സ്ഥലം വേറെയുണ്ടാവില്ല .

thenmala , travel on wheels , Asish jolly

 പരിസ്ഥിതി സൗഹൃദ പദ്ധതിയായി  വേൾഡ്  ടൂറിസം  ഓർഗനൈസഷൻ തെരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിതമായ  ഇക്കോ ടൂറിസമാണ് തെന്മല  

thenmala , travel on wheels , Asish jolly

.
കൊല്ലം ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കേന്ദ്രം കൂടിയാണിത്  . വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികൾ തെന്മലയുടെ പ്രകൃതി സൗന്ദര്യം നുകരാൻ വർഷാവർഷം എത്താറുണ്ട് 


തെന്മലയിലേക്ക് പോകുംവഴിയാണ് പ്രശസ്തമായ  കൊല്ലം-ചെങ്കോട്ട-പുനലൂർ റയിൽപ്പാത .കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഒഴിച്ചുകൂടാനാവാത്ത  ഒരു റെയിൽ പാതയാണിത്.92 കിലോമീറ്റർ വരുന്ന പാതയിലൂടെ 1902 ലാണ് കൊല്ലത്തുനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ചരക്കുതീവണ്ടി ഓടിയത് .

thenmala , travel on wheels , Asish jolly

thenmala , travel on wheels , Asish jolly


ഇതിനു പുറമെ സാഹസിക വിനോദ പരിപാടികളും ധാരാളമായി ഉണ്ട് .


കാടിന് നടുവിലൂടെ നടക്കാനുള്ള 120 മീറ്റർ നീളമുള്ള പാലം പന്ത്രണ്ട്‌ മരങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന  എലിവേറ്റർ കനോപ്പി വാക്കിങ്  ആണ് ഇക്കോ ടൂറിസം സെന്ററിലെ പ്രധാന ആകർഷണം . തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കു  മുകളിലൂടെ  പ്രകൃതിയെ തൊട്ടറിഞ്ഞ ഒരു നടത്തം. മരങ്ങൾക്കിടയിലൂടെ വരുന്ന പക്ഷിമൃഗാദികളുടെ ആരവം കാതിനു വനത്തിന്റെ ഒരു ഭീകരത സമ്മാനിക്കുന്നു

thenmala , travel on wheels , Asish jolly

 തെന്മലയിലെ പ്രധാന വിനോദസഞ്ചാരമേഖലകൾ

  • ബട്ടർഫ്‌ളൈ പാർക്ക്
  • തെന്മല ഡാം
           
    thenmala , travel on wheels , Asish jolly

  • ലേസർ സോൺ
  • വ്യൂ പോയിന്റ്
  • കനോപ്പി വാക്കിങ് 
  •  തൂക്കുപാലം

സാഹസിക പ്രവർത്തനങ്ങൾ

സാഹസികത ഇഷ്ട്ടപെടുന്ന സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത മേഖലയാണ് തെന്മല .സാഹസികതയുടെ പുതിയ വാതിലുകളാണ് അവിടെ അവരെ കാത്തിരിക്കുന്നത്  

online ticket booking

താമസസ്ഥലം

കൊടും കാടിനുനടുവിൽ താമസിക്കാൻ ഇക്കോ ടൂറിസം അവസരം ഒരുക്കുന്നു മൂന്ന്  നേരത്തെ ഭക്ഷണം ഉൾപ്പെടെയാണ് പാക്കേജുകൾ.
കൂടാതെ സ്വകാര്യ വ്യക്തികളുടെ ഹോം സ്റ്റേയും ഉണ്ട്   


എത്തിച്ചേരാം (link) 

കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്കുള്ള ദേശിയ പാതയുടെ സമീപത്താണ് തെന്മല ഇക്കോ ടൂറിസം .
പുനലൂരിൽ നിന്ന് 20 കിലോമീറ്റർ  സഞ്ചരിച്ചാൽ തെന്മല എത്തിച്ചേരാം  തിരുവനന്തപുരത്ത് നിന്ന് കെ എസ് ആർ ടി സി  ബസ്സ് തെന്മലയിലേക്ക് സർവീസ് നടത്തുന്നുണ്ട്

Thenmala

country                          :india

state                               :kerala

district                          :kollam

government type         : panchayath 

Elevation                      :500 meter

vehicle registration    :kl 25

pin                                :691308

for more images vist   keralatourism.org

 



 

Monday, October 12, 2020

കുളിരുമായി കാത്തിരിക്കുന്ന റാണിപുരം

 budget travel on wheels

 

 RANIPURAM  ( റാണിപുരം )  {map link}

 kerala forest and wildlife department online pass

കാടിന്റെ കുളിരിൽനിന്ന്, പുൽമേടുകളുടെ മനോഹാരിതയിലേക്ക് മഞ്ഞും കൊണ്ട് ... മഴയും   നനഞ്ഞ് നടന്നു  നീങ്ങുന്ന  ഒരു യാത്ര ......... കാടും  മേടും കഥ പറയുന്ന നിമിഷങ്ങൾ......


പ്രകൃതിയേയും , മണ്ണിനേയും  ആസ്വാദ്വകരമായ രീതിയിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരമെന്ന പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രം   

 

ranipuram ,travel on wheels,asish jolly

പശ്ചിമഘട്ട മലനിരകളിൽ പെടുന്നതും ,സമുദ്രനിരപ്പിൽനിന്ന് 780 മീറ്റർ ഉയരത്തിൽ കാസർഗോഡ് ജില്ലയിലെ പനത്തടി  പഞ്ചായത്തിലാണ് ഈ  മുടൽമഞ്ഞാൽ മൂടപ്പെട്ട സ്ഥലം സ്ഥിതിചെയ്യുന്നത്

 

മഴകാടുകളും പുൽമേടുകളും നടന്നുകയറി  മാനിമാല പുൽമേടിന്റ്റെ സൗന്ദര്യം ആസ്വദിക്കാനാണ്  വിനോദസഞ്ചാരികൾ  ഇങ്ങോട്ടുവരുന്നത് . ഇവിടെ നിന്നു  നോക്കിയാൽ അങ്ങ് ദൂരെ ഒരു പൊട്ടുപോലെ  പാണത്തൂർ  ടൗൺ . ഒരു ഭാഗത്ത് അതിർത്തി പങ്കിടുന്ന തലക്കാവേരി  വന്യജീവിസങ്കേതത്തിന്റെ കൺകുളിർപ്പിക്കുന്ന  കാഴ്ചയും താഴ്വരയുടെ മോഹിപ്പിക്കുന്ന പച്ചപ്പും  കാണാം 

ranipuram ,travel on wheels,asish jolly


ചെറുകാടുകൾക്കിടയിൽ മേഞ്ഞുനടക്കുന്ന കലമാൻ കൂട്ടങ്ങളും ..... സമയം തെറ്റി കയറിവരുന്ന  കോടമഞ്ഞും .കണ്ണെത്താദൂരം പരന്നുകിടക്കുന്ന പ്രകൃതിയുടെ മനോഹാരിതയും .പുല്ലുകൾക്കിടയിലൂടെ ആടിയുലഞ്ഞു ഓടിവരുന്ന തണുത്ത കാറ്റും .റാണിപുരത്തെത്തിയാൽ  പ്രകൃതിയുടെ ഈ സുന്ദരകാഴ്ചകൾ നമുക്കു സ്വന്തം

റാണിപുരത്തിന്റ്റെ  മനോഹാരിത  ആസ്വദിക്കണമെങ്കിൽ പുലർച്ചെ തന്നെ കോടമഞ്ഞിനിടയിലൂടെ   മാനിമല കയറണം 

ranipuram ,travel on wheels,asish jolly

 

പ്രകൃതി സൗന്ദര്യം കാണാൻ  കേരളത്തിലെ പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ധാരാളം സഞ്ചാരികൾ ഈ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നു

 

ranipuram ,travel on wheels,asish jolly

ട്രെക്കിംഗ് പോലുള്ള ആവേശകരമായ പ്രവർത്തനങ്ങൾ ആസ്വദിക്കാൻ കേരളത്തിലെ മിക്ക ഹിൽസ്റ്റേഷനുകളും അനുയോജ്യമാണ്. അതുപോലെ റാണിപുരത്തും ട്രെക്കിംഗിനായി ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 


more images

റാണിപുരം വനമേഖല 139 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നു

 സാഹസിക പ്രവർത്തനങ്ങൾ

റോക്ക് ക്ലൈംബിംഗിനും, ചിമ്മിനി ക്ലൈംബിംഗിനും, റാപ്പെല്ലിംഗിനും

താമസസ്ഥലം

സഞ്ചാരികൾക്ക് താമസിക്കുവാൻ ജില്ലാ ടൂറിസം പ്രേമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടേജ് സൗകര്യമുണ്ട് മുൻക്കൂട്ടി അറിയിച്ചാൽ ഭക്ഷണസൗകര്യമടക്കം എവിടെ തയ്യാറാക്കി നൽകും . കൂടാതെ പ്രദേശത്ത് സ്വകാര്യവ്യക്തികൾ കോട്ടേജുകളും ഭക്ഷണസൗകര്യവും ഒരുക്കിനൽകുന്നുണ്ട്  

ranipuram ,travel on wheels,asish jolly

 താമസസ്ഥലം ലിങ്ക്

എങ്ങനെ എത്തിച്ചേരാം

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിലെ പനത്തടി ടൗണിൽ നിന്നും 10 കിലോമീറ്റർ യാത്രചെയ്താൽ  റാണിപുരത്തു എത്താം .കാഞ്ഞങ്ങാട്  നിന്നും     45 കിലോമീറ്റർ ദൂരം ഉണ്ട്  റാണിപുരത്തേക്ക്. കർണാടകയിൽ നിന്നും വരുന്നവർക്ക് മടിക്കേരി വാഗമണ്ഡലം പാണത്തൂർ വഴി 100 കിലോമീറ്റർ കറങ്ങി വരണം  link

ബസ് സേവനം

കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് രാവിലെ 8.00am K.S.R.T.C ബസ് സർവീസ് ഉണ്ട്

കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് 8.00am

റാണിപുരത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക്‌ 11.45am

കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് 2.45pm

റാണിപുരത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക്‌ 6.15pm

പ്രൈവറ്റ് ബസ്
റാണിപുരത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക്‌ 8.00am  

കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് 04.25pm

 ranipuram

Country: INDIA
State:KERALA
District:Kasaragod
Government
 • Type:Panchayath
 • Body:Panathadi grama panchayath
Elevation:780 m (2,560 ft)
Languages
 • Official:Malayalam


PIN
:671532
Area code:0467
Vehicle registration :
KL-60

 





























Thursday, October 8, 2020

kalvari mount ( ഭൂമിയിലെ സ്വർഗ്ഗം )

 Travel on wheels@ Kalvari mount


 kalvari mount  (link)

ഇടുക്കി ഡാം കുറച്ചു കാലമായി വാർത്തകളിൽ ഉണ്ട്,,,, കാണാൻ ആഗ്രഹിക്കുന്നവർക്ക്  വേനൽ അവധിക്കാലത്തു മാത്രമേ അത് കാണാൻ  കഴിയൂ .എന്നാൽ നിരാശപ്പെടരുത് വർഷം  മുഴുവൻ അണക്കെട്ടും  ചുറ്റും  ജലാശയവും കാണാനാകുന്ന ഒരു സ്ഥലമുണ്ട്

kalvari mount , hill station , view point, dam reservoir,dam reservoir view point, idukki dam,tourist places in idukki , travel on wheels,travelonwheels4.bolgspot.com,travelonwheels.blogsopt.com,travelonwheels,hill stations in idukki, tracking places in idukki, tracking, asish jolly,

കാൽവരിമൗണ്ട്...


കാൽവരിമൗണ്ട്...


കാൽവരിമൗണ്ട്...

കാൽവരി  മൗണ്ട്..........................ഒരു  ക്യാൻവാസിൽ  വരച്ച  ചിത്രം  പോലെ മനോഹരമായ  കാഴ്ചകളുള്ള   ഇടം.  രണ്ടു  വശങ്ങളിലുമായി കിടക്കുന്ന മലകളും  അതിനു  നടുവിൽ  ഇടുക്കി  ഡാമിന്റെ  റിസർവ്വോയറും പിന്നെ കാടുകളും  താഴ്വരകളും  ഒക്കെയായി   പ്രകൃതിയിലെ  ഒരു ചിത്രശാല  തന്നെയാണ്  കാൽവരിമൗണ്ട്  എന്ന  സ്വർഗ്ഗം. പകലിന്റെ  അധിപനായ സൂര്യനുപോലും വഴിമാറാതെ എങ്ങും മഞ്ഞുതുള്ളികൾ. കുറുവൻ കുറത്തി  മലകൾക്കിടയിൽ  കെട്ടിനിർത്തിയിരിക്കുന്ന  നീല ജലവും ഇടുക്കി  ആർച്ച്  ഡാമും  കാണുവാനായി കേരളത്തിൽ നിന്നു   മാത്രമല്ല   അയൽജില്ലകളിൽ നിന്നുപോലും സഞ്ചാരികൾ   ഇവിടെ   എത്താറുണ്ട് . അതിരുകളില്ലാത്ത കാഴ്ചകളുടെ ലോകം  തുറന്നിടുന്ന  കാൽവരി  മൗണ്ടിലെ  കാണാക്കാഴ്ചകൾ കാണുവാൻ  സഞ്ചാരികൾക്ക്  അവസരമൊരുക്കുകയാണ്  ഇടുക്കി  ടൂറിസം  വകുപ്പ്.  
kalvari mount , hill station , view point, dam reservoir,dam reservoir view point, idukki dam

ഇടുക്കി  അണക്കെട്ട്  (arch dam ) ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതിനെ
തുടർന്ന് കാൽവരിമൗണ്ടും  ശ്രദ്ധ ആകർഷിച്ചു. അധികാരികളും പ്രദേശവാസികളും ഫലത്തിൽ അവഗണിച്ച പ്രദേശത്തെ ജില്ലാ ടൂറിസം ഓഫീസർമാർ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചു. മനോഹരമായ
പ്രദേശങ്ങളും ഇടുക്കിയുടെ ക്ഷണിക്കുന്ന കാലാവസ്ഥയും  കാര്യങ്ങളെ
സഹായിച്ചു.

kalvari mount , hill station , view point, dam reservoir,dam reservoir view point, idukki dam

കാൽവരിമൗണ്ട് അല്പം മുകളിലേക്ക് കയറിയാൽ യാത്രക്കാർ വ്യൂ പോയിന്റിലെത്തും. എന്നിരുന്നാലും, പീക്ക് വരെ അവർക്ക്  യാത്ര തുടരാനാകും. വ്യൂ പോയിന്റിൽ നിന്നുള്ള പാത കുത്തനെയുള്ളതാണ്, കാറ്റ് ശക്തമായി വീശുന്ന സ്ഥലം കൂടിയാണ് .


വ്യൂ പോയിൻറ് വരെയുള്ള റൂട്ട് കോൺക്രീറ്റ് പാതയാണ് .പക്ഷേ വീതി  കുറഞ്ഞ റോഡ് ആണ് കൂടാതെ കുത്തനെ ഉള്ള കയറ്റം കൂടിയാണ്. മറുവശത്തുനിന്ന് വണ്ടി വന്നാൽ ഒതുക്കാൻ സ്ഥലക്കുറവ് ഉണ്ട്. മെയിൻ റോഡിൽ നിന്നും തിരിഞ്ഞ ഉടൻ കുത്തനെ ഉള്ള കയറ്റമാണ്. 300 മീറ്റർ കയറുമ്പോൾ കുറച്ചുവണ്ടികൾക്ക് അവിടെ പാർക്ക് ചെയാം അവിടുന്നും 300 മീറ്റർ കയറുമ്പോൾ വ്യൂ പോയിൻറ് എത്തും അവിടെയും പാർക്കിങ് ഗ്രൗണ്ട് ഉണ്ട്.വ്യൂ പോയിന്റിന് സമീപം ഒരു ടീ ഫാക്ടറിയാണ്,അവിടെ നിന്ന് നമുക്ക് ചായ കുടിക്കാം, കൂടാതെ വ്യത്യസ്ത തരം ചായ, കോഫി പൊടികൾ എന്നിവയും വാങ്ങാം.

കാൽവരി മൌണ്ട് വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ ഇടുക്കി ഡാമിന്റെ ബേസ് ഏരിയ തുടങ്ങിയ സ്ഥലങ്ങൾ സഞ്ചാരികൾക്ക് കാണാം .അവിടെ നിന്ന് നോക്കുമ്പോൾ ഇടുക്കി ഡാം കുന്നുകൾക്കിടയിൽ വിശ്രമിക്കുന്ന പക്ഷിയെ പോലെ കാണപ്പെടുന്നു

kalvarimount, idukki torist place, view point ,mist, dam view , reservoir view , mottakunu, thanutha kattu

താമസം

സന്ദർശകർക്ക് ചെറുതോണിയിലോ ഇടുക്കിയിലോ  താമസിക്കാൻ  ഒരു സ്ഥലം കണ്ടെത്താൻ കഴിയും. ചെറുതോണിയിലെ ഗസ്റ്റ് ഹൗസിലുംതാമസ സൗകര്യം ലഭ്യമാണ്. ജില്ലാ ടൂറിസം പ്രൊമോഷൻകൗൺസിൽ (D.T.P.C)വഴി മുറികൾ ബുക്ക് ചെയ്യാം 

  hotels

മൺസൂൺ കഴിഞ്ഞ് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലമാണ് കാൽവരി മൗണ്ട് അതിന്റെ എല്ലാ ഭംഗിയും സന്ദർശകർക...

എങ്ങനെ എത്തിച്ചേരാം

കട്ടപ്പനയിൽ എത്താൻ കോട്ടയത്തിൽ നിന്ന് 115 കിലോമീറ്റർ സഞ്ചരിക്കണം. അവിടെ നിന്ന് കാൽവരിമൗണ്ടിലേക്ക് 16  കിലോമീറ്റർ ചെറുതോണി റൂട്ട് ഉപയോഗിക്കുക. 1.50 കിലോമീറ്റർ മലകയറ്റം കുന്നിൻ മുകളിൽ എത്തുന്നു. കാൽവരിമൗണ്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഇടുക്കി ഡാം

kalvari mount

 country                            :India

state                                  :Kerala

district                              :Idukki

gov type                            : municipality 

 total area                        : 52.77km square 

elevation                           : 2600ft

total population               : 42,646

language                          : malayalam ,english,tamil.

pin code                             : 685508

vehicle registration          : kl-37 vandiperiyar 

                                             : kl-69 udumbanchola

literacy                               : 92%

lok sabha constituency     :Idukki 

 

മൺസൂൺ കഴിഞ്ഞ് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലമാണ് കാൽവരി മൗണ്ട് അതിന്റെ എല്ലാ ഭംഗിയും സന്ദർശകർക...

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...