budget travel on wheels @ Illikkal kallu
ഇല്ലിക്കൽ കല്ല്
പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല് .അതിസാഹസികത ഇഷ്ടപ്പെടുന്നവരെ മാടിവിളിക്കുന്ന ഒരു ഇടം കൂടിയാണിവിടം .
കോട്ടയത്ത് നിന്ന് 60 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷനാണ് ഇല്ലിക്കൽ കല്ല് .സമുദ്ര നിരപ്പിൽ നിന്നും 3398 അടി ഉയരെ സഹ്യപർവത മലനിരകളിൽ ആണ് പ്രകൃതിയുടെ കയ്യൊപ്പുപതിഞ്ഞ ഈ സുന്ദര ഭൂമി സ്ഥിതിചെയ്യുന്നത് ഇവിടുത്തെ ട്രെക്കിങ്ങും കോടമഞ്ഞും തണുപ്പുമൊക്കെ തന്നെയാണ് പ്രധാന ആകർഷണം
തണുത്ത കാറ്റിന്റെയും കോടമഞ്ഞിന്റെയും മൂടുപടം മാറ്റി കയറി ചെല്ലുമ്പോൾ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളുമായി ആണ് ഇല്ലിക്കൽ കല്ല് കാത്തിരിക്കുന്നത്.അതിമനോഹരം ആണെങ്കിലും അപകട സ്യധ്യത കൂടുതൽ ഉള്ള സ്ഥലം കൂടിയാണിവിടം
അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനു ശേഷം കുറച്ചേറെ ദൂരം മുകളിലേക്ക് ചെന്നാൽ മാത്രമേ സുന്ദരമായ ഈ ഭൂമിയിലേക്കെത്താൻ സാധിക്കുകയുള്ളൂ .
പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കുന്നതാണ്
കുത്തനെയുള്ള കയറ്റമായതുകൊണ്ട് തന്നെ നടന്നു കയറുക എന്നത് അല്പം പാടുള്ളതാണ് .നടന്നു കയറാൻ പാടുള്ളവർക്ക് ജീപ്പ് സവാരിയും ഉപയോഗപ്പെടുത്താം . ജീപ്പിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലെത്തുന്നത് ഒരു രസകരമായ അനുഭവം തന്നെ ആണ്
വണ്ടി പാർക്ക് ചെയ്യാൻ ഉള്ള സ്ഥലപരിമിതിയും ,അപകടങ്ങളുടെ വർധനവും റോഡിന്റെ വീതികുറവും കുത്തനെയുള്ള കയറ്റവും സ്വകാര്യ വാഹനങ്ങളെ മുകളിലേക്ക് വിടുന്നതിൽ പലപ്പോഴും വിലക്കാറുണ്ട്
മനോഹരമായ കാലാവസ്ഥ തന്നെയാണ് ഇല്ലിക്കൽ കല്ലിന്റെ പ്രത്യേകത. നിമിഷനേരം കൊണ്ട് മൂടൽ മഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മറച്ചുകളയും .തണുത്ത കാറ്റ് ഇടയ്ക്കിടെ വന്നു നമ്മെ തഴുകി തലോടി പോയികൊണ്ടിരിക്കും
നട്ടുച്ച നേരത്തുപോലും തണുത്ത കാറ്റുവീശുന്ന ഇവിടുത്തെ കാലാവസ്ഥ ആരും കൊതിച്ചുപോകുന്നതാണ് .കുടെ പ്രകൃതിയുടെ മനം മയക്കുന്ന കാഴ്ചകളും കൂട്ടിനുവരുമ്പോൾ ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര സഞ്ചാരികളുടെ ഹൃദയ സ്പർശിയാകുന്നു
മൂന്ന് പാറക്കൂട്ടങ്ങൾ ചേർന്നാണ് ഇല്ലിക്കൽ കല്ല് ഉണ്ടായത് .ഏറ്റവും ഉയരം കൂടിയ പാറ കുടക്കല്ല് എന്ന് അറിയപ്പെടുന്നു .കുടയുടെ ആകൃതിയിലുള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത് .തൊട്ടടുത്തുള്ള കല്ലാണ് കൂനൻ കല്ല് .ഇതിന് സർപ്പത്തിന്റെ ആകൃതിയാണുള്ളത് .ഈ രണ്ടു കല്ലുകൾക്ക് ഇടയിൽ 20 അടി താഴ്ച്ചയിൽ വലിയൊരു വിടവുണ്ട് .അരയടി മാത്രം വീതിയുള്ള നരകപാലം എന്നറിയപ്പെടുന്ന ഭാഗം ഇതാണ് . ഇല്ലിക്കൽ കല്ലിന്റെ പ്രധാനപ്പെട്ട ആകർഷണമാണിത് .നരകപാലം കാണാനും അതിലൂടെ നടക്കാനും വേണ്ടി മാത്രം കുറെ സഞ്ചാരികൾ ഇവിടെ വരുന്നുണ്ട്
സുരക്ഷിതമായി ആസ്വദിക്കുക
മനം മയക്കുന്ന ഇല്ലിക്കൽ കല്ലിന്റെ മനോഹാരിത ആസ്വദിക്കുന്നവർ അമിത ആവേശം കാണിക്കരുത് .നിരവധിപ്പേർക്ക് അവരുടെ ചെറിയ അശ്രദ്ധ മൂലം ജീവൻ വരെ നഷ്ടപ്പെട്ടിട്ടുണ്ട് .അഗാധമായ കൊക്കയും പാറക്കലുമൊക്കെയാണ് ഇവിടുത്തെ വില്ലന്മാർ .മഴക്കാലത്ത് ഇല്ലിക്കൽ കല്ലിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് .നല്ല വഴുക്കളുള്ളതിനാലാണിത് പറയുന്നത് .നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവിടെക്ക് പോകുവാൻ ഏറ്റവും അനുയോജ്യമായ സമയം
മലമുകളിലേക്ക് ട്രക്കിങ് ചെയ്യാൻ താല്പര്യം ഉള്ളവർ രാവിലത്തെ സമയം തന്നെ തെരഞ്ഞെടുക്കുക വൈകുന്നേരമാകുമ്പോൾ കോടമഞ്ഞു വന്നു നിറയാൻ സാധ്യത കൂടുതലാണ് .
കോടമഞ്ഞു മാറുമ്പോൾ ദൃശ്യമാകുന്ന കാഴ്ചകളാണ് ഇല്ലിക്കൽ കല്ലിനെ സഞ്ചാരികളുടെ പ്രീയയിടമാക്കി മാറ്റുന്നത് .വളരെ ചെലവുകുറഞ്ഞതും കോട്ടയത്തും അയൽജില്ലകളിലും ഉള്ളവർക്ക് ഒറ്റ ദിവസം കൊണ്ട് പോയിവരാനും കഴിയുന്ന പ്രകൃതിരയമണീയമായ ഒരു സഞ്ചാരകേന്ദ്രമാണിത്
പോകുന്ന വഴി
മീനച്ചിൽ താലൂക്കിലെ മൂന്നിലവ് ഗ്രാമത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയുന്നത്
കോട്ടയത്തു നിന്ന് ഡ്രൈവ് ചെയുമ്പോൾ ഏറ്റുമാനൂർ ഈരാറ്റുപേട്ട വഴിയാണ് ഇല്ലിക്കൽ കല്ലിലേക്ക് പോകേണ്ടത് കൃത്യമായി പറഞ്ഞാൽ കോട്ടയം , ഏറ്റുമാനൂർ ,പാലാ ,വാഗമൺ ,റൂട്ടിൽ തീക്കോയിലെത്തുക ഇവിടെ നിന്നും ഇല്ലിക്കൽ റൂട്ട് .തൊടുപുഴ ,മുട്ടം ,മേലുകാവ് ,മേച്ചൽ പഴുക്കാകാനം വഴിയും ഇല്ലിക്കൽ കല്ലിലേക്ക് പോകാം
ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക് മീനച്ചിലാറിൻറെ തീരത്തുകൂടിയുള്ള ഈ ഡ്രൈവ് ആസ്വദിച്ച് ഇല്ലിക്കൽ കല്ലിലേക്ക് ലക്ഷ്യമാക്കി പോകാം
👏👏
ReplyDelete♥♥♥
DeleteNice work,do more💚
ReplyDeletethanks for u r support . i try to do my best
Delete♥
Nice work,do more💚
ReplyDeletethanks for u r support
Delete!♥♥♥
Nice 💚👍
ReplyDelete♥♥♥
Delete👍👍👍
ReplyDelete♥♥♥
DeleteThank you for the information.Keep going 👍🏻
ReplyDeletethanks for u r support . i try to do my best
Delete♥
Nice
ReplyDelete