Travel on wheels @ Athirapilly waterfall
അതിരപ്പിള്ളി വെള്ളച്ചാട്ടം
പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയ ഒരു ഇടം, കുളിരുന്ന കാഴ്ചയും മനം നുകരുന്ന ഒരു പിടി ഓർമയുമാണ് അതിരപ്പിള്ളി .ഈ സുന്ദരിയെ കാണാൻ മഴക്കാലത്ത് നിരവധിപേരാണ് എത്തുന്നത് .രൗദ്രഭാവത്തിൽ നിറഞ്ഞു കവിഞ്ഞൊരുക്കുന്ന ചാലക്കുടിപ്പുഴ കരിമ്പാറക്കൂട്ടങ്ങളെ തഴുകി തലോടി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ സമുദ്രനിരപ്പിൽ നിന്ന് 1000 അടിയോളം ഉയരത്തിലാണി മനോഹാരിത തുളുമ്പുന്ന വെള്ളച്ചാട്ടം നിലകൊള്ളുന്നത് . പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ 80 അടിയോളം താഴ്ച്ചയിലേക്ക് വന്ന് പതിക്കുന്ന കാഴ്ച്ച അത് വേറൊരു അനുഭൂതിതന്നെയാണ്
കാലവർഷം കനക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാൻ വരുന്ന സഞ്ചാരികളുടെ ഒഴുക്കാണ് .ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി അസ്വദിച്ചുള്ള യാത്രയും ഏതൊരു സഞ്ചാരിയുടെയും മനം കവരും മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്
ഹുങ്കാരത്തിൽ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അഴക് മിക്ക കാഴ്ച്ചക്കാരും ദൂരെ നിന്നു ആസ്വദിക്കുകയാണ് പതിവ് .നിറഞ്ഞു പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഹൃദയം തൊട്ടറിയണമെങ്കിൽ അതിന്റെ പതനസ്ഥാനത്തുതന്നെ പോകണം .പച്ചപ്പണിഞ്ഞ കാട്ടുവഴിയിലൂടെ നടന്ന് താഴെയെത്തുമ്പോൾ ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം അടുത്തറിയാം പരസ്പരം പറയുന്നത് പോലും മനസിലാക്കാൻ സാധിക്കാത്തത്ര ശബ്ദത്തിലാണ് വെള്ളം പതിക്കുന്നത് .ഇവിടം ശെരിക്കും ഒരു അപകടമേഖലാതന്നെ ആണ് .
നിഗുഢ വനവും,ജൈവസമ്പത്തിന്റെ ഒരു കാലവറകൂടിയാണ് അതിരപ്പിള്ളി .പ്രകൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമിയാണിവിടം , ഒരു ഭാഗത്ത് വനത്തിന്റെ സൗന്ദര്യം മറുഭാഗത്ത് വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നവരുടെ തിരക്കും . അതിരപ്പിള്ളിയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ മഴയുള്ള സമയത്ത് തന്നെ വരണം എന്തായാലും അതിരപ്പിള്ളി സഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന സ്ഥലം തന്നെ ആണ്
Athirappilly waterfall
Country India
State Kerala
District Thrissur
Elevation 1000 feet
Area 489 square kilometer
Pin code 680721
Elevation of Athirappilly waterfall 80 meter
Best time to vist Athirappilly waterfall monsoon
No comments:
Post a Comment