search your trip place

Monday, February 15, 2021

മലമുകളിലെ വിസ്മയം

 travel on wheels @ urumbikkara

 ഉറുമ്പിക്കര

കോട്ടയത്തിന്റെയും ഇടുക്കിയുടെയും ഹൃദയങ്ങൾ പരസ്പരം ചേരുന്ന ഒരു ഇടം വാഗമണ്ണിന്റെ നേരെ എതിർവശത്തായാണ് ഉറുമ്പിക്കരയുടെ കിടപ്പ്. ഒരു വാഹനത്തിനുമാത്രം പോകാൻ കഴിയുന്ന തരത്തിലുള്ള ഉറുമ്പിക്കരയിലേക്കുള്ള വഴി. എതിർവശത്ത് നിന്നും ഏതെങ്കിലും വാഹനം വന്നാൽ പെട്ടത് തന്നെ. മുണ്ടക്കയം വഴി വരുമ്പോൾ എന്തയാർ എന്നൊരു ഗ്രാമമുണ്ട്. ഇവിടെ നിന്നും ജീപ്പിൽ മാത്രമേ ഉറുമ്പിക്കരയിലേക്കുള്ള യാത്ര സാധ്യമാവൂ. കോൺക്രീറ്റ് ചെയ്ത റോഡാണെങ്കിൽക്കൂടി അൽപ്പം ദുർഘടം പിടിച്ചതാണ് വഴി എന്നതാണ് അതിന് കാരണം. മുണ്ടക്കയത്തുനിന്നും ഏകദേശം 12 കിലോമീറ്റർ യാത്ര ചെയ്താൽ എന്തയാറിലെത്താം. അവിടെ നിന്നാണ് ഉറുമ്പിക്കരയിലേക്കുള്ള യാത്ര തുടരേണ്ടത്.
urumbikkara, travel on wheels urumbikkara,asish jolly blog urumbilkkara


എന്തയാർ പിന്നിട്ടാൽ റോഡരികിൽ നിന്ന് തന്നെ മലകൾ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ചകാണാം. മഴക്കാലത്താണ് പോകുന്നതെങ്കിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളുടെ കണ്ണിന് വിരുന്നേകും. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളും റബ്ബർ കൃഷിയുമെല്ലാം ഉണ്ടായിരുന്നയിടമാണ് ഇവിടം. പോകുന്ന വഴിയേ തന്നെ കാണാം പ്രതാപകാലത്തെ ഓർമകളും പേറി നിൽക്കുന്ന തേയില ഫാക്ടറിയുടെ അവശിഷ്ടങ്ങൾ. ഓരോ സ്ഥലത്തുനിന്ന് നോക്കുമ്പോഴും ഓരോ രീതിയിലാണ് പ്രകൃതിയുടെ സൗന്ദര്യം അനുഭവപ്പെടുക.


റബ്ബറിനും തേയിലയ്ക്കും പുറമേ ഏലവും ഉറുമ്പിക്കരയുടെ മണ്ണിൽ വിളയുന്നുണ്ട്. ഉറുമ്പിക്കരയിൽ നിന്നും ഏലപ്പാറയ്ക്ക് പോകും വഴിയാണ് അത്തരത്തിൽ ഒരു തോട്ടമുള്ളത്. ഉറുമ്പിക്കരയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ 'ഓഫ് റോഡായി' സഞ്ചരിച്ചാൽ ഈ തോട്ടത്തിലെത്താം. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3000 അടി ഉയരത്തിലാണീ അമ്പതേക്കർ സുഗന്ധവ്യഞ്ജന തോട്ടം. കറുത്ത്, ഉരുണ്ട, ദേഹത്ത് വെള്ളനിറം അവിടവിടെയായി പടർന്നിരിക്കുന്ന പാറക്കല്ലുകളോട് മുട്ടിയുരുമ്മി വളർന്നുനിൽക്കുന്നു നല്ല ഓജസ്സുള്ള ഏലച്ചെടികൾ. തല കുമ്പിട്ട് 'നമസ്കാരം' പറഞ്ഞുനിൽക്കുന്ന ചെടികൾക്കിടയിലൂടെ അതിലും വിനീതവിധേയനായി നടക്കാൻ തോന്നും.

urumbikkara,travel on wheels urumbikkara ,asish jolly urumbikkara

ഉറുമ്പിക്കരയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ് ഇരുമലച്ചിപ്പാറ. ഉറുമ്പിക്കരയിൽ നിന്ന് മദാമ്മക്കുളത്തിലേക്ക് പോകുംവഴിയാണ് ഈ സ്ഥലമുള്ളത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമായതിനാൽ ടോപ്പ് സ്റ്റേഷൻ എന്നും ഇവിടം അറിയപ്പെടുന്നു. ചുറ്റും വിവിധ വലിപ്പത്തിലുള്ള പാറകൾ നിലകൊള്ളുന്നു. പാറക്കൂട്ടങ്ങൾക്ക് മുകളിൽ ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. നാൽപ്പതാം വെള്ളിയാഴ്ച കുരിശുമലകയറ്റം നടക്കുന്നതിന്റെ ഭാഗമായി ഒരു കുരിശും പാറയ്ക്ക് മുകളിൽ കാണാം

urumbikkara

country                 Indai

State                     Kerala

district                 Idukki/Kottayam 

pincode                686514

 

Monday, February 8, 2021

കോടയിൽ കുളിച്ച് വാഗമൺ...

 Travel on wheels @ vagaman  

വാഗമൺ

 കോടയിൽ കുളിച്ച് പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദര ഭൂമി ഏതൊരു സഞ്ചാരിയുടെയും ഇഷ്ട്സ്ഥലം തന്നെ ആണ് . ഇടുക്കി ,കോട്ടയം ജില്ലകളിലായി വാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലയോര ഗ്രാമപ്രദേശം .


കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയുന്ന വാഗമണിന്റെ പ്രകൃതി സൗന്ദര്യം എത്ര മാത്രം ഉണ്ടെന്ന കാര്യം പറയണ്ടല്ലോ .ലോകത്തിലെ പ്രകൃതി സൗന്ദര്യ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ഓഫ് ട്രാവൽ ഉൾപ്പെടുത്തിയ 10 കേന്ദ്രങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം വാഗമൺ 


പൈന്മരങ്ങളുടെ മനോഹാരിതയും ,തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണിൽ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും ,കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ മറുവശത്തു കൊക്കയുമായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും .തലഉയർത്തിനിൽകുന്ന  പൈൻ മരങ്ങളുടെ താഴ്വര ,ഇളം കാറ്റ് പൈൻ മരങ്ങളെ തഴുകി ചൂളമിട്ട് പോകുന്നത് കാതുകളിൽ കുളിർമഴ പെയ്യിക്കും  

പൈൻ ഫോറെസ്റ്

മൊട്ടക്കുന്നിൽ നിന്നും വെറും 3 കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് പൈൻ വാലി .റോഡരികിൽ വണ്ടി നിർത്തി വഴികച്ചവടക്കാരുടെ ഇടയിലൂടെ അര കിലോമീറ്റർ നടന്നാൽ ഈ പൈൻ മരക്കാട്ടിലെത്താം .കോടമഞ്ഞിൽ കുളിച്ച സഞ്ചാരികളുടെ പറുദീസ


ഒരു കുന്നിൻ ചെരുവിൽ ഏക്കറുകണക്കിനു വ്യാപിച്ചു കിടക്കുന്ന പൈൻ മരങ്ങൾ . വാഗമണിലെ തണുപ്പൻ അന്തരീക്ഷത്തെക്കാളും തണുപ്പ് കൂടുതലാണ് ഈ പൈൻ മരക്കാട്ടിൽ പൈൻ മരങ്ങൾക്കിടയിൽ നിൽക്കുന്ന മഞ്ഞിനിടയിലൂടെ ഒളിച്ചു വരുന്ന സൂര്യരശ്മികൾ അത് ഒന്നു കാണണ്ട കാഴ്ച്ച തന്നെയാണ് .


പൊതുവേ ഇവിടെ തണുത്ത കാലാവസ്ഥയാണ് ഉള്ളത് 10 മുതൽ 23 ഡിഗ്രി ചുടാണിവിടെ വേനൽകാലത്ത് .മൊട്ടക്കുന്നുകളും അനന്തമായികിടക്കുന്ന പൈൻ മരക്കാടുകളും ,തേയിലത്തോട്ടങ്ങളും മഞ്ഞു നിറഞ്ഞുനിൽക്കുന്ന പുല്ലുകളും വാഗമണ്ണിൻറ്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു  

വാഗമണ്ണിൽ പോയിട്ട് ഇതിനും മാത്രം കാണാൻ ഉള്ളത് എന്താ...? എന്നാണ്  കുറെ പേരുടെ ചോദ്യം

വാഗമണിൽ കാലുകുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞിൽ ഇറങ്ങാത്തവരുടെയും എന്നും കാണുന്ന ഒരു ചോതിയമാണ് വാഗമണിൽ പോയിട്ട് എന്താണിത്രമാത്രം കാണാനുള്ളത്
ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത് .കാരണം ഒരിക്കലെങ്കിലും വാഗമണിൽ പോയിട്ടുള്ളവർക്കറിയാം അവിടുത്തെ കാറ്റിന്റെയും മൂടല്മഞ്ഞിന്റെയും മലകളുടെയും മലമ്പാതയുടെയും സൗന്ദര്യം എത്രമാത്രം ഉണ്ടെന്ന്

സഞ്ചാരപാത



കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയുന്ന ഈ പ്രദേശത്തേക്കുള്ള യാത്ര വളരെ സുഖകരമാണ് .ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് പാറക്കൂട്ടങ്ങളും മൂടൽമഞ്ഞ് മൂടിയ മലനിരകളും ,ഈരാറ്റുപേട്ട പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകൾക്കിടയിലൂടെ നിർമിച്ച റോഡിലൂടെ യാത്ര ചെയ്തുവേണം വാഗമണ്ണിൽ എത്തിച്ചേരാൻ  

vagaman

Country                          India
State                               Kerala
District                           Kottayam - Idukki boarder 
Elevation                        1200 meter 
Vehicle registration      KL-37
                                        KL-35
pin code                          685503    
Taluk                              Meenachil and Kanjirappally  
We can vist vagamon at any season 
 
 
Travel on wheels at vagamon 
 
 

Monday, February 1, 2021

പതഞ്ഞൊഴുകുന്ന സുന്ദരിയെ കാണാൻ .....

 Travel on wheels @ Athirapilly waterfall


 അതിരപ്പിള്ളി വെള്ളച്ചാട്ടം

                 പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയ ഒരു ഇടം, കുളിരുന്ന  കാഴ്ചയും മനം നുകരുന്ന ഒരു പിടി  ഓർമയുമാണ് അതിരപ്പിള്ളി .ഈ സുന്ദരിയെ കാണാൻ മഴക്കാലത്ത് നിരവധിപേരാണ് എത്തുന്നത് .രൗദ്രഭാവത്തിൽ നിറഞ്ഞു കവിഞ്ഞൊരുക്കുന്ന ചാലക്കുടിപ്പുഴ കരിമ്പാറക്കൂട്ടങ്ങളെ തഴുകി തലോടി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു 

Athirappilly water falls , Travel on wheels, asish jolly blog,malayalam blog, water fall in kerala

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ  സമുദ്രനിരപ്പിൽ നിന്ന് 1000 അടിയോളം ഉയരത്തിലാണി മനോഹാരിത തുളുമ്പുന്ന വെള്ളച്ചാട്ടം നിലകൊള്ളുന്നത് . പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ 80 അടിയോളം താഴ്ച്ചയിലേക്ക് വന്ന് പതിക്കുന്ന കാഴ്ച്ച  അത് വേറൊരു അനുഭൂതിതന്നെയാണ്

Athirappilly water falls , Travel on wheels, asish jolly blog,malayalam blog, water fall in kerala

 കാലവർഷം കനക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം  നുകരാൻ വരുന്ന സഞ്ചാരികളുടെ ഒഴുക്കാണ് .ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി അസ്വദിച്ചുള്ള യാത്രയും ഏതൊരു സഞ്ചാരിയുടെയും മനം കവരും മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്  
Athirappilly water falls , Travel on wheels, asish jolly blog,malayalam blog, water fall in kerala

ഹുങ്കാരത്തിൽ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അഴക് മിക്ക കാഴ്ച്ചക്കാരും ദൂരെ നിന്നു ആസ്വദിക്കുകയാണ് പതിവ് .നിറഞ്ഞു പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഹൃദയം തൊട്ടറിയണമെങ്കിൽ അതിന്റെ പതനസ്ഥാനത്തുതന്നെ പോകണം .പച്ചപ്പണിഞ്ഞ കാട്ടുവഴിയിലൂടെ  നടന്ന് താഴെയെത്തുമ്പോൾ ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം അടുത്തറിയാം പരസ്പരം പറയുന്നത് പോലും മനസിലാക്കാൻ സാധിക്കാത്തത്ര ശബ്ദത്തിലാണ് വെള്ളം പതിക്കുന്നത് .ഇവിടം ശെരിക്കും ഒരു അപകടമേഖലാതന്നെ ആണ് .

Athirappilly water falls , Travel on wheels, asish jolly blog,malayalam blog, water fall in kerala

നിഗുഢ വനവും,ജൈവസമ്പത്തിന്റെ  ഒരു കാലവറകൂടിയാണ് അതിരപ്പിള്ളി .പ്രകൃതിയുടെ  എല്ലാ ചേരുവകളും ചേർന്ന ഭൂമിയാണിവിടം , ഒരു ഭാഗത്ത് വനത്തിന്റെ സൗന്ദര്യം  മറുഭാഗത്ത്  വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നവരുടെ തിരക്കും . അതിരപ്പിള്ളിയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ മഴയുള്ള സമയത്ത് തന്നെ വരണം എന്തായാലും അതിരപ്പിള്ളി സഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന സ്ഥലം തന്നെ ആണ്  

Athirappilly waterfall

Country                India

State                     Kerala

District                 Thrissur 

Elevation             1000 feet 

Area                     489 square kilometer 

Pin code               680721

Elevation of Athirappilly waterfall 80 meter

Best time to vist Athirappilly waterfall monsoon   


  



മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...