search your trip place

Thursday, April 29, 2021

ചമ്പക്കുളം പള്ളി, ആലപ്പുഴ

 

കേരളത്തിലെ കാത്തലിക് സിറിയന്‍ ദേവാലങ്ങളുടെ മാതൃദേവാലയമായിട്ടാണ് ഈ പള്ളിയെ കണക്കാക്കുന്നത്. എഡി 427ല്‍ പണികഴിപ്പിക്കപ്പെട്ട പള്ളിയാണിത്. പിന്നീട് പലകാലങ്ങളില്‍ ദേവാലയത്തില്‍ പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ട്. പള്ളിയില്‍ നിന്നും പാറയില്‍ കൊത്തിയ പുരാതന ലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഈ ലിഖിതങ്ങളില്‍ നിന്നാണ് മനസ്സിലാക്കപ്പെട്ടത്.


എഡി 1151 ല്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന കല്‍ക്കുരിശും ഇവിടെയുണ്ട്. മാര്‍ച്ച് പത്തൊന്‍പതിനാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്, സെന്റ് ജോസഫിന്റെ പേരിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. പള്ളിപ്പെരുന്നാല്‍ നടക്കുന്നത് ഒക്ടോബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ്. ആലപ്പുഴ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി


 

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...