budget travel on wheels
RANIPURAM ( റാണിപുരം ) {map link}
kerala forest and wildlife department online pass
കാടിന്റെ കുളിരിൽനിന്ന്, പുൽമേടുകളുടെ മനോഹാരിതയിലേക്ക് മഞ്ഞും കൊണ്ട് ... മഴയും നനഞ്ഞ് നടന്നു നീങ്ങുന്ന ഒരു യാത്ര ......... കാടും മേടും കഥ പറയുന്ന നിമിഷങ്ങൾ......
പ്രകൃതിയേയും , മണ്ണിനേയും ആസ്വാദ്വകരമായ രീതിയിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരമെന്ന പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രം
പശ്ചിമഘട്ട മലനിരകളിൽ പെടുന്നതും ,സമുദ്രനിരപ്പിൽനിന്ന് 780 മീറ്റർ ഉയരത്തിൽ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് ഈ മുടൽമഞ്ഞാൽ മൂടപ്പെട്ട സ്ഥലം സ്ഥിതിചെയ്യുന്നത്
മഴകാടുകളും പുൽമേടുകളും നടന്നുകയറി മാനിമാല പുൽമേടിന്റ്റെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദസഞ്ചാരികൾ ഇങ്ങോട്ടുവരുന്നത് . ഇവിടെ നിന്നു നോക്കിയാൽ അങ്ങ് ദൂരെ ഒരു പൊട്ടുപോലെ പാണത്തൂർ ടൗൺ . ഒരു ഭാഗത്ത് അതിർത്തി പങ്കിടുന്ന തലക്കാവേരി വന്യജീവിസങ്കേതത്തിന്റെ കൺകുളിർപ്പിക്കുന്ന കാഴ്ചയും താഴ്വരയുടെ മോഹിപ്പിക്കുന്ന പച്ചപ്പും കാണാം
ചെറുകാടുകൾക്കിടയിൽ മേഞ്ഞുനടക്കുന്ന കലമാൻ കൂട്ടങ്ങളും ..... സമയം തെറ്റി കയറിവരുന്ന കോടമഞ്ഞും .കണ്ണെത്താദൂരം പരന്നുകിടക്കുന്ന പ്രകൃതിയുടെ മനോഹാരിതയും .പുല്ലുകൾക്കിടയിലൂടെ ആടിയുലഞ്ഞു ഓടിവരുന്ന തണുത്ത കാറ്റും .റാണിപുരത്തെത്തിയാൽ പ്രകൃതിയുടെ ഈ സുന്ദരകാഴ്ചകൾ നമുക്കു സ്വന്തം
റാണിപുരത്തിന്റ്റെ മനോഹാരിത ആസ്വദിക്കണമെങ്കിൽ പുലർച്ചെ തന്നെ കോടമഞ്ഞിനിടയിലൂടെ മാനിമല കയറണം
കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിലെ പനത്തടി ടൗണിൽ നിന്നും 10 കിലോമീറ്റർ യാത്രചെയ്താൽ റാണിപുരത്തു എത്താം .കാഞ്ഞങ്ങാട് നിന്നും 45 കിലോമീറ്റർ ദൂരം ഉണ്ട് റാണിപുരത്തേക്ക്. കർണാടകയിൽ നിന്നും വരുന്നവർക്ക് മടിക്കേരി വാഗമണ്ഡലം പാണത്തൂർ വഴി 100 കിലോമീറ്റർ കറങ്ങി വരണം link
ബസ് സേവനം
കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് രാവിലെ 8.00am K.S.R.T.C ബസ് സർവീസ് ഉണ്ട്
കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് 8.00am
റാണിപുരത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് 11.45am
കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് 2.45pm
റാണിപുരത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് 6.15pm
പ്രൈവറ്റ് ബസ്
റാണിപുരത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് 8.00am
കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് 04.25pm
ranipuram
Country | :![]() |
---|---|
State | :KERALA |
District | :Kasaragod |
Government | |
• Type | :Panchayath |
• Body | :Panathadi grama panchayath |
Elevation | :780 m (2,560 ft) |
Languages | |
• Official | :Malayalam |
PIN | :671532 |
Area code | :0467 |
Vehicle registration : | KL-60 |
Very nice blog
ReplyDeleteGiving soothing effects of cool places
thanks for u r support
DeleteNice blog.
ReplyDeleteAlso check out mine @ codedblogging.blogspot.com
ok. thanks for u r support
DeleteBeautiful place
ReplyDeleteMy comments r already here.
Wat a blog
Wow
thanks for u r support
DeleteBro nice writing keep continue
ReplyDeletethanks for u r support . i will try my best
ReplyDelete