budget travel on wheels
തെന്മല (link)
കുടുംബവുമൊത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കണമെങ്കിൽ രണ്ടാമതൊന്ന് ചിന്തിക്കാതെ തെന്മലയിലേക്ക് വിടാം .തിരക്കുകളിൽ നിന്ന് ഒഴിവായി പ്രകൃതിയുമായി അടുത്ത് ഇടപഴകാൻ തെന്മല നമുക്ക് അവസരം ഒരുക്കിത്തരുന്നു . സമുദ്രനിരപ്പിൽ നിന്നും 500 മീറ്റർ ഉയരത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. പ്രകൃതിയോട് എത്രയുമധികം ഇണങ്ങി നിൽക്കുന്ന ഒരു സ്ഥലം വേറെയുണ്ടാവില്ല .
പരിസ്ഥിതി സൗഹൃദ പദ്ധതിയായി വേൾഡ് ടൂറിസം ഓർഗനൈസഷൻ തെരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിതമായ ഇക്കോ ടൂറിസമാണ് തെന്മല
.
കൊല്ലം ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കേന്ദ്രം കൂടിയാണിത് . വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികൾ തെന്മലയുടെ പ്രകൃതി സൗന്ദര്യം നുകരാൻ വർഷാവർഷം എത്താറുണ്ട്
തെന്മലയിലേക്ക് പോകുംവഴിയാണ് പ്രശസ്തമായ കൊല്ലം-ചെങ്കോട്ട-പുനലൂർ റയിൽപ്പാത .കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു റെയിൽ പാതയാണിത്.92 കിലോമീറ്റർ വരുന്ന പാതയിലൂടെ 1902 ലാണ് കൊല്ലത്തുനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ചരക്കുതീവണ്ടി ഓടിയത് .
ഇതിനു പുറമെ സാഹസിക വിനോദ പരിപാടികളും ധാരാളമായി ഉണ്ട് .
കാടിന് നടുവിലൂടെ നടക്കാനുള്ള 120 മീറ്റർ നീളമുള്ള പാലം പന്ത്രണ്ട് മരങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന എലിവേറ്റർ കനോപ്പി വാക്കിങ് ആണ് ഇക്കോ ടൂറിസം സെന്ററിലെ പ്രധാന ആകർഷണം . തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കു മുകളിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ ഒരു നടത്തം. മരങ്ങൾക്കിടയിലൂടെ വരുന്ന പക്ഷിമൃഗാദികളുടെ ആരവം കാതിനു വനത്തിന്റെ ഒരു ഭീകരത സമ്മാനിക്കുന്നു
തെന്മലയിലെ പ്രധാന വിനോദസഞ്ചാരമേഖലകൾ
- ബട്ടർഫ്‌ളൈ പാർക്ക്
- തെന്മല ഡാം
- ലേസർ സോൺ
- വ്യൂ പോയിന്റ്
- കനോപ്പി വാക്കിങ്
- തൂക്കുപാലം
സാഹസിക പ്രവർത്തനങ്ങൾ
സാഹസികത ഇഷ്ട്ടപെടുന്ന സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത മേഖലയാണ് തെന്മല .സാഹസികതയുടെ പുതിയ വാതിലുകളാണ് അവിടെ അവരെ കാത്തിരിക്കുന്നത്
താമസസ്ഥലം
കൊടും കാടിനുനടുവിൽ താമസിക്കാൻ ഇക്കോ ടൂറിസം അവസരം ഒരുക്കുന്നു മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടെയാണ് പാക്കേജുകൾ.
കൂടാതെ സ്വകാര്യ വ്യക്തികളുടെ ഹോം സ്റ്റേയും ഉണ്ട്
എത്തിച്ചേരാം (link)
കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്കുള്ള ദേശിയ പാതയുടെ സമീപത്താണ് തെന്മല ഇക്കോ ടൂറിസം .
പുനലൂരിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ തെന്മല എത്തിച്ചേരാം തിരുവനന്തപുരത്ത് നിന്ന് കെ എസ് ആർ ടി സി ബസ്സ് തെന്മലയിലേക്ക് സർവീസ് നടത്തുന്നുണ്ട്
Thenmala
country :india
state :kerala
district :kollam
government type : panchayath
Elevation :500 meter
vehicle registration :kl 25
pin :691308
for more images vist keralatourism.org
Nice job . Keep writing
ReplyDeletethanks for u r support . i will try my best
Delete👏🏽👏🏽
ReplyDeletethanks for u r support
DeleteNalla work,inium chwyuka
ReplyDeletethanks for u r support . i will try my best
DeleteWow 😲💚👍
ReplyDeletethanks for u r support
DeleteSupper
ReplyDeletethanks for u r support
Delete❤️
ReplyDelete♥♥♥♥♥
Deleteവളരെ നന്നായിരിക്കുന്നു. സഞ്ചാരികൾക്ക് ഒരു വഴികാട്ടിയാകും .......തുടരുക ..... ആശംസകൾ.....
ReplyDeletethanks for u r support ♥♥♥
Delete