budget travel on wheels
പൊന്മുടി
തിരുവനന്തപുരത്തുനിന്ന് 61 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്നും 1100 മീറ്റർ ഉയരത്തിൽ സഹ്യന്റെ മടിത്തട്ടിലാണ് പൊന്മുടി എന്ന ഈ മനോഹര സ്ഥലം സ്ഥിതിചെയുന്നത്.നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ശുദ്ധവായു ശ്വസിക്കാനും മനസ്സിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ് ഊറിയെടുക്കാനും കണ്ണിനു കുളിർമയായി നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ . ഇതു എല്ലാം ഒത്തൊരുമിക്കുന്ന സ്ഥലം വേറെ ഇല്ല എന്ന് തന്നെ പറയാം .പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും കൂടിക്കലർന്നതാണ് . അതുതന്നെ ആണ് സഞ്ചാരികളെ ഇങ്ങോട്ട് മാടിവിളിക്കുന്നതും
22 ഹെയർപിൻ വളവുകൾ കയറി ചെല്ലുന്നതു ഒരു സ്വർഗ്ഗത്തിലേക്കാണ് .പഞ്ഞിക്കെട്ടുപോലെ കോടമഞ്ഞു പാറി കളിക്കുന്ന ആരെയും മയക്കുന്ന സൗന്ദര്യമുള്ള ഒരു സ്വർഗം. വിശാലമായി കിടക്കുന്ന കുന്നിൻ ചെരുവിൽ മുട്ടോളം വളർന്നു നിൽക്കുന്ന പച്ചപ്പുല്ലും അതിനെ തഴുകി തലോടി വരുന്ന കോടമഞ്ഞും കണ്കുളിർപ്പിക്കുന്ന ഒരു കാഴ്ചതന്നെ ആണ് സമ്മാനിക്കുന്നത്
ജൂൺ ജൂലായ് മാസങ്ങളിൽ പൊന്മുടിക്ക് ആരെയും ആകർഷിക്കുന്ന ഒരു ഭംഗി തന്നെ ആണ് .കാറ്റിന്റെ വേഗത്തിൽ കോടമഞ്ഞ് നമ്മെ തഴുകി തലോടി മായും .ആ സമയം തൊട്ടടുത്തുനിൽക്കുന്നവരെ പോലും കാണാത്തവിധം കോടമഞ്ഞു വന്നു പൊതിയും . മഴ കൂടുതൽ ഉള്ള സമയം കൂടിയാണങ്കിൽ പിന്നെ പറയേണ്ട കാര്യം ഇല്ല
ചുരത്തിന്റെ പകുതി ഭാഗം എത്തിക്കഴിഞ്ഞാൽ തന്നെ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുന്ന കോട മഞ്ഞ് കാണാം .അവിടുന്നുള്ള യാത്ര കാറ്റിനോടും കോടയോടും തണുപ്പിനോടും മല്ലിട്ടുകൊണ്ടുവേണം .അത് ഒരു പ്രത്യേക അനുഭവം തന്നെയാണ് അത് വേറെ എവിടെ പോയാലും കിട്ടില്ല .
അത് വഴി ഒഴുകുന്ന അരുവിയുടെ നനഞ്ഞ തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന ആകർഷണങ്ങൾ .ഇരുചക്ര വാഹന യാത്രക്കാരുടെ ഒരു ഇഷ്ട്ട കേന്ദ്രം കൂടിയാണിവിടം .
പൊന്മുടിയുടെ പേരിനു പുറകിലും ഉണ്ട് കുറച്ചു കഥകൾ
മല ദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് പൊന്മുടി എന്ന പേരു വന്നതെന്നും ഇവിടുത്തെ ആദിവാസികൾ പറയുന്നത് . എന്നാൽ ചരിത്രകാരന്മാർക്ക് മറ്റൊരു അഭിപ്രായം ആണ് ഉള്ളത്
ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന ജൈനമതക്കാർ തങ്ങളുടെ ദേവനെ പോന്നെയിർ ദേവൻ എന്നും വിളിച്ചിരുന്നു അവിടെ നിന്നാണ് ഈ മലയ്ക്ക് പൊന്മുടി എന്ന പേരു വന്നത് എന്നാണീ നിഗമനം .
താമസസ്ഥലം
ലോകപ്രശസ്തനായ വാസ്തുശിൽപി ലാറി ബേക്കർ സായിപ്പിന്റെ കരവിരുതിൽ ഒരുങ്ങിയ കെട്ടിടമാണ് കെ ടി ഡി സി യുടെ ഗോൾഡൻ പീക്ക് സ്വാന്തമാക്കിയത് . 1977 -79 കാലഘട്ടത്തിൽ അന്നത്തെ പി ഡബ്ല്യൂ ഡി ചീഫ് എഞ്ചിനീയർ അലക്സാണ്ടറിന്റെ മേൽനോട്ടത്തിൽ 6 ലക്ഷം രൂപയ്ക്കാണ് ഈ വനസൗധങ്ങൾ പണികഴിപ്പിച്ചത് .പുരാതന വാസ്തുശില്പങ്ങളിൽ ഇതു ഒരു നാഴികക്കല്ല് തന്നെ ആണ് .ഇവിടെ ഇപ്പോൾ താമസവും ഭക്ഷണവും ഒരുക്കുന്നുണ്ട് .കൂടാതെ സ്വകാര്യ വ്യക്തികളുടെ റിസോർട്ടുകളും ധാരാളമായി ഉണ്ട്
Ponmudi
Entry : time 08:30 am to 05:30 Pm
charges : children 10,
adult 20
auto /bike 10
car jeep 20
minibus 30
bus 50
still camera 25
movie camera 150
stay
KTDC Golden Peak Resort - Ph: 0472-2890225, Web: www.ktdc.com,
dukes country resort ph 0472-2859273 web www.nikkinsest.com/dukesforest
Government Guest House - Ph: 0472-2890230,
River County Resort - Ph: 0472-27866
best time to vist Ponmudi
September to April ,June to October
contact:
kerala tourism information toll free no 1-800-425-4747
web www.keralatourism.org
KTDC tourist reception center thiruvanathapuram 0471-2330031
District tourism promotion council 0471-2315397
country : India
state :Kerala
district : Thiruvanathapuram
elevation :1100meter
parent range :western ghats
hotel rating :3star average
Panchayat :Peringamala Panchayat
pin code :695563
Great post man.. Have a look at my blog too
ReplyDeletekordinate.world
thanks for u r support
DeletePwolichu
ReplyDeletethanks for u r support
Delete👏👏
ReplyDeletethanks for u r support
DeleteWaw nice
ReplyDeletethanks for u r support
Delete🤩🤩🤩
ReplyDeletethanks for u r support
DeleteWowww,nice one...keep writing
ReplyDeleteGood content 🔥🔥
ReplyDelete