budget travel on wheels @ ilavizhapoonchira
ഇലവീഴാപൂഞ്ചിറ
സ്വർണത്തിൽ മുക്കിയ ഒരു സൂര്യോദയം കാണണമെകിൽ നേരെ വണ്ടി എടുത്തു ഇങ്ങോട്ടു പോരൂ ഇലകൾ കൊഴിഞ്ഞുവീഴാത്ത ഈ താഴ്വരയിലേക്ക്
ഏതു നേരവും നമ്മെ തഴുകിയെത്തുന്ന കുളിർ കാറ്റ് , മലനിരകളെ പൊതിഞ്ഞുസംരക്ഷിക്കാൻ സ്വയം ഒരു മൂടുപടമാകുന്ന കോടമഞ്ഞ് ,ഇടയ്ക്കിടെ വിരുന്നെത്തുന്ന നൂൽമഴ ........ ഇലവീഴാപൂഞ്ചിറയെ സുന്ദരിയാകാൻ ഇത്രയൊക്കെ തന്നെ ധാരാളം .
പേരിൽ കൗതുകം നിറഞ്ഞിരിക്കുന്ന ഈ സുന്ദരിയെ ഒന്ന് കാണാൻ കൊതിക്കാത്തവർ ചുരുക്കം .നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്
കോട്ടയത്തിന്റെ സ്വന്തമെങ്കിലും ഇടുക്കി അതിർത്തിയോടു അടുത്തുനിൽകുന്നത്ത് കൊണ്ട് ഇടുക്കിയുടെ സൗന്ദര്യമാണ് ഇലവീഴാപൂഞ്ചിറക്ക് .
മൂന്നുമലകൾ ചേരുന്ന ഒരു മനോഹര പ്രദേശമാണ് ഇലവീഴാപൂഞ്ചിറ . സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന . മാൻകുന്ന് ,കൊടിയത്തൂർ മല ,തോണിപ്പാറ ഈ മൂന്നു മലകൾ വിരിക്കുന്ന സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയില്ല . പൂഞ്ചിറയിൽ എത്തിയാൽ ആദ്യം കാണുന്ന കാഴ്ച നീലാകാശത്തു തൊട്ടു നിൽക്കുന്ന മനോഹരമായ പൂൽമേടാണ് .പുൽമേടിലൂടെ നടന്നുനീങ്ങുമ്പോൾ കാതുകളിൽ ചൂളം മീട്ടുന്ന കാറ്റ് . കാറ്റിനൊപ്പം പുൽമേടിനെ കുളിരണിയിക്കാനെത്തുന്ന നൂൽമഴയും .
ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം ......... എന്നാൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ വഴികളിലൂടെയുള്ള യാത്ര ആണ് ഇലവീഴാപൂഞ്ചിറയെ വ്യത്യസ്തമാക്കുന്നത്
സൂര്യൻ രാജകീയമായി അവതരിക്കുന്നത് കാണണമെങ്കിൽ ഇലവീഴാപ്പൂഞ്ചിറയിൽ എത്തണം .സൂര്യന്റെ പ്രൗഢശോഭയാർന്ന ഉദയവും അസ്തമയവും ഇലവീഴാപൂഞ്ചിയിൽ ചെന്ന് കാണേണ്ടതുതന്നെ ആണ് . പക്ഷേ കോടമഞ്ഞ് മിക്കപ്പോഴും ഇതിനു ഒരു വില്ലനായി അവതരിക്കാറുണ്ട് .
മലനിരകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന കോടമഞ്ഞ് മാറിയാൽ ഇടുക്കി ,ആലപ്പുഴ ,പത്തനംതിട്ട ,എറണാകുളം ,തൃശൂർ ജില്ലകൾ ഇലവീഴാപൂഞ്ചിറയിൽ നിന്നും കാണാൻകഴിയും .എന്നാൽ ഡിസംബറിൽ ഈ കാഴ്ച കാണാം എന്ന് പ്രതിക്ഷിച്ചു ആരും തന്നെ ഇങ്ങോട്ട് വരണ്ട ,കോടമഞ്ഞ് നിങ്ങളെ നിരാശപ്പെടുത്തും
സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ ഇലവീഴാപൂഞ്ചിറ ഒറ്റയ്ക്കാകും ,നിശബ്ദതയുടെ നടുവിൽ നിന്നും ചീവീടുകളുടെ പാട്ടുകൾ മുഴങ്ങാൻ തുടങ്ങും . .മേഘങ്ങളുടെ മറയിൽ നിന്ന് ചന്ദ്രനും ഇലവീഴാപൂഞ്ചിറയിലേക്ക് വരുന്നതോടെ കുന്നിൻ മുകളിലെ പുൽച്ചെടികൾക്കിടയിൽക്കൂടെ തണുത്ത കാറ്റ് ഉലാത്തുന്നതും ആസ്വദിച്ചു പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒരു മൂൺ ലൈറ്റ് വാക്കിങ് നടത്താം ,ചന്ദ്രനും നക്ഷത്രങ്ങളും താരാട്ടുപാടുന്ന ആകാശം നോക്കി എത്രനേരം പാറപ്പുറങ്ങളിൽ ഇരുന്നാലും മതിവരില്ല
ഇലവീഴാപൂഞ്ചിറയുടെ മനോഹാരിത ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റിയ സമയം
ഒക്ടോബർ ,നവംബർ മാസങ്ങളാണ് ഡിസംബർ ആയിക്കഴിഞ്ഞാൽ പിന്നെ മൂടൽമഞ്ഞ്
ഇലവീഴാപൂഞ്ചിറയെ വിട്ടുപോകത്തില്ല
ആടിയുലഞ്ഞ് ഒരു ജീപ്പ് സവാരി
നടക്കാൻ താൽപര്യം ഇല്ലാത്തവർക്ക് ജീപ്പ് സവാരിയാണ് നല്ലത് .ഇലവീഴാപൂഞ്ചിറയിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള കാഞ്ഞാറിൽ നിന്ന് ഇവിടേക്ക് ജീപ്പ് ലഭിക്കും .കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് കുത്തനെ ഉള്ള യാത്ര, ഓഫ്‌റോഡ് പ്രേമികൾക്ക് അവിസ്മരണീയമായ ഒരു യാത്രയാണ് സമ്മാനിക്കുന്നത് .എന്നിരുന്നാലും സാഹസികത ഇഷ്ട്ടപെടുന്നവർക്ക് മാത്രമെ ഈ യാത്ര ആസ്വദിക്കാൻ തോന്നുകയുള്ളു കാരണം അത്ര ദുർഘടമായ പാതയാണ് ഇത്
എത്തിച്ചേരാൻ
55 കിലോമീറ്റർ അകലെയുള്ള കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ , തൊടുപുഴ ആണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡ് . തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപ്പൂഞ്ചിറയിൽ എത്താം
Ilavizhapoonchira
country :India
state :Kerala
district :Kottayam(border )
elevation :3200 feet
pin code :686001
vehicle reg : KL-04
Nice job, keep going🥰
ReplyDeleteValuable information. Expecting more. All the best👍🏻
ReplyDeleteNice,keep it up
ReplyDeleteNice discription
ReplyDeleteNee pwoliku machaane
ReplyDeleteGreat article ❤️❤️❤️
ReplyDeleteGood job.Keep it up.
ReplyDelete