search your trip place

Monday, May 3, 2021

ചാവറ ഭവന്‍, ,ആലപ്പുഴ

 

ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു കേന്ദ്രമാണിത്. ചാവറയച്ചന്‍ എന്നറിയപ്പെടുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വീടായിരുന്നു ഇത്. ഇപ്പോള്‍ ഇവിടം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. കത്തോലിക്ക സഭയിലെ സിഎംഐ സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു ഇദ്ദേഹം, സമുദായപരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം നാടിന് വേണ്ടപ്പെട്ടയാളായിരുന്നു. 1986ല്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതില്‍പ്പിന്നെയാണ് ചാവറ ഹൗസ് ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. ആലപ്പുഴയില്‍ നിന്നും 6 കിലോമീറ്റര്‍ മാറി കൈനകരിയിലാണ് ചാവറ ഭവന്‍ സ്ഥിതിചെയ്യുന്നത്. ബോട്ടില്‍ മാത്രമേ ഇവിടേയ്‌ക്കെത്താന്‍ കഴിയുകയുള്ളു.
 
 
Alappuzha, chavarabhavan

No comments:

Post a Comment

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...