budget travel on wheels @ Gavi
ഗവി
കാടിനെ അടുത്തറിഞ്ഞ് പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര .കാട്ടരുവികളും കുന്നുകളും കോടമഞ്ഞും കണ്ടു മലകയറി ചെല്ലുന്നതു വന്യവും നിഗൂഡവുമായ കാഴ്ചകൾ കൊണ്ട് കൊതിപ്പിക്കുന്ന ഒരു കാട്ടിലേക്കാണ് ............ഗവി .കേരളത്തിൽ മറ്റെവിടെയും ലഭിക്കാത്ത ഒരു പ്രതേക അനുഭൂതി ആണ് ഗവി നമുക്ക് തരുന്നത് ,മല കയറി ചെല്ലുന്നതു വന്യജീവികളുടെയും കൊമ്പനാനയുടെയും സ്വന്തം ഗവിയിലേക്കാണ് .സഞ്ചാരികളെ ആകർഷിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം ...
ഓർഡിനറി എന്ന മലയാള സിനിമയിലൂടെ പുറംലോകമറിഞ്ഞ് പിന്നീട് എക്സ്ട്രാ ഓർഡിനറിയായി മാറിയ ഒരു സ്ഥലം . സിനിമ ഇറങ്ങിയതിന് ശേഷം ഗവിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് കാണാനായത് .എന്നാൽ സഞ്ചാരികളുടെ എണ്ണം കൂടിയതിനൊപ്പം ഗവിയിലേക്ക് ഉള്ള യാത്രക്കും നിയന്ത്രണങ്ങൾ ഏറിവരാൻ തുടങ്ങി. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു ദിവസം മുപ്പതു വാഹനങ്ങൾക്ക് മാത്രമേ ഗവിയിലേക്ക് പ്രവേശനം ഉള്ളു ,ചെക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്ന പാസ് മുഖേനയാണ് പ്രവേശനം ,പരിസ്ഥിതിലോല പ്രദേശവും വന്യമൃഗങ്ങളുടെ ആവാസസ്ഥലവും കൂടിയായതിനാലാണ് വനം വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഗവിയിൽ കർശന നിയന്ത്രണമാണ്
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരെ കൊടും വനത്തിലൂടെയുള്ള യാത്ര ആവേശം കൊള്ളിക്കും .കിലോമീറ്ററുകളോളം ദൂരം വനത്തിലൂടെ വേണം വാഹനമോടിക്കാൻ .ആനകളെയും കാട്ടുപോത്തുകളെയും വഴിയിൽ കാണാനുള്ള സാധ്യത കൂടുതലാണ് .കൊടുംവളവുകളും തിരിവുകളുമുള്ള റോഡിലൂടെ വേണം യാത്ര ചെയ്യാൻ .വളവുകൾ ഉള്ളതിനാൽ ദൂരെയുള്ള കാഴ്ച്ചകൾ കാണാൻ കഴിയില്ല .അതുകൊണ്ട് ആന അടക്കമുള്ള മൃഗങ്ങൾ പെട്ടന്നാണ് വാഹനത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് .അവയെ ശല്യം ചെയ്യാതിരുന്നാൽ തിരിച്ചും ഉപദ്രവം ഉണ്ടാകില്ല റോഡ് മറികടന്ന് അവപോയിക്കോളും .അനാവിശ്യമായി ബഹളവും തമാശയുമൊക്കെ കാണിക്കാൻ മുതിർന്നാൽ അവ നമുക്ക് നേരെ തിരിയും .
കുന്നുകളും മലകളും വലിയ ഗർത്തങ്ങളും അണക്കെട്ടുകളും കണ്ട് കാട്ടിലൂടെ യാത്ര തുടരാം .നഗരത്തിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും പൂർണമായി ഒരു മുക്തി നേടാൻ ഗവി യാത്ര നമ്മെ സഹായിക്കും
സമുദ്ര നിരപ്പിൽ നിന്ന് 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ തണുത്ത കാലാവസ്ഥ ആണ് ഇവിടെ എപ്പോഴും .ഹരിതശോഭയാർന്ന നിരവധി വ്യൂ പോയിന്റ് ആണ് സഞ്ചാരികൾക്കായി ഗവി ഒരുക്കിയിരിക്കുന്നത് ,എന്നാലും ഇതിലെ പ്രധാനിയാണ് വാലി വ്യൂ .ഇവിടെ നിന്നാൽ താഴ്വാരങ്ങളും നീർച്ചാലുകളും നന്നായി വീക്ഷിക്കാനാകും .മറ്റൊരു പ്രധാന ആകർഷണമാണ് വനത്തിനു നടുവിൽ ടെന്റ് കൂട്ടി താമസിക്കുന്നത്.
മറ്റെങ്ങും അവകാശപ്പെടാനാവാത്ത ഒരു അനുഭൂതിയായിരിക്കും രാത്രി നിലാവെട്ടത്തു തണുത്ത കാറ്റ് ഓടിക്കളിക്കുന്നതിനു നടുവിൽ കാടിന്റെ നിശബ്ദത അറിഞ്ഞു ഒരു ടെന്ററിനു കീഴിൽ ഒരു രാത്രി കഴിച്ചുകൂട്ടുന്നത് .ഇതിനു പുറമെ ഏറുമാടങ്ങളിലും അന്തിയുറങ്ങാനുമുള്ള അവസരം ലഭിക്കും .ഇത്തരം സേവനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് ഉറപ്പ് വരുത്തിയിട്ട് വേണം ഗവിയിലെത്താൻ
സ്വന്തം വണ്ടിയിൽ വരുമ്പോൾ
ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും മുൻകൂട്ടി പാസുകൾ കൈപ്പറ്റിയാൽ മാത്രമേ പ്രവേശനം സാധ്യമാവുകയുള്ളു .ഓൺലൈയിനിൽ ബുക്ക് ചെയ്തുവേണം ഫോറസ്റ്റ് ഓഫീസിൽ പോയി പാസ് മേടിക്കാൻ .ഒരു ദിവസം 30 വണ്ടികൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കാറുള്ളു .അതുകൊണ്ടു തന്നെ അതിരാവിലെ ഇവിടെ എത്താൻ ശ്രമിക്കുക .മലയോര പ്രദേശങ്ങളിൽ വാഹനം ഓടിച്ചു പരിചയം ഉള്ള ഒരാൾ ഒപ്പമുള്ളത് നല്ലതായിരിക്കും
ആനവണ്ടി യാത്ര
ഗവിയിലേക്കുള്ള യാത്രയിൽ കൂടുതൽ ആളുകളും തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് ആനവണ്ടി യാത്ര . പത്തനംതിട്ട കെ .എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഗവി വഴി കുമളിയിലേക്ക് ബസ് ഉണ്ട് .ബസുകളുടെ കൃത്യ സമയവും സർവീസും അറിയുവാൻ അതാത് ഡിപ്പോകളുമായി ബന്ധപ്പെട്ടാൽമതി
ഓഫ് റോഡ് മുതൽ ക്യാമ്പിങ് വരെ
ഓഫ്റോഡിങ് മുതൽ ക്യാമ്പിങ് വരെ ഒരു സഞ്ചാരിക്ക് ആസ്വദിക്കാൻ വേണ്ടത് എല്ലാം ഇവിടെ ഉണ്ട് .പരിസ്ഥിതി ടൂറിസത്തെ ഉയർത്തിപ്പിടിക്കുന്ന ഇടമായതിനാൽ മറ്റിടങ്ങളിൽ നിന്നും ഇവിടം തീർത്തും വ്യത്യസ്തമാണ് .ട്രക്കിങ് ,വൈൽഡ് ലൈഫ് വാച്ചിങ് ,ഔട്ട് ഡോർ ക്യാംപിങ് ,രാത്രി സഫാരി തുടങ്ങിയവ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാം
ശ്രദ്ധിക്കുവാൻ
പ്രകൃതിയെ അതിന്റെതായ രീതിയിൽ സംരക്ഷിക്കുന്ന ഒരിടമാണിത് .അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് നാലിന്യങ്ങൾ ,ഭക്ഷണാവശിഷ്ട്ങ്ങൾ തുടങ്ങിയവ ഒന്നും കാടിനുള്ളിൽ കളയാൻ അനുമതിയില്ല .കൊച്ചാണ്ടി ,വള്ളക്കടവ് ,ഗവി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ വാഹനം പരിശോധിക്കും
എത്തിച്ചേരാം
റാന്നി ,വടശ്ശേരിക്കര ,സീതത്തോട് ,ചിറ്റാർ ,ആങ്ങമൂഴി വഴിയാണ് ഗവിയിലേക്ക് പോകേണ്ടത്,തിരികെ വണ്ടിപ്പെരിയാർ വഴി മടങ്ങാം
Gavi
Good job, keep writing 🥰
ReplyDeletethanks for u r support
DeleteThanks for sharing this.Nice one😍
ReplyDeletethanks for u r support
DeleteNice one😍
ReplyDeleteGreat work👍
ReplyDeletethanks for u r support
Deletethanks for u r support
ReplyDelete