search your trip place

Wednesday, January 27, 2021

കാറ്റ് രാജാവായി വിലസുന്ന ഒരു നാട് kattadikkadavu

Travel on wheels @ kattadikkadavu
 

 കാറ്റാടിക്കടവ്

വെള്ള പട്ടു പുതപ്പിനിടയിലൂടെ ഓടി മലനിരകളിൽ ഒളിക്കുന്ന സുര്യനെ കണ്ട്.........      
ചൂളം അടിച്ചെത്തുന്ന കാറ്റിനോട് കൊതിതീരും വരെ കിന്നാരം പറഞ്ഞും ..................
കോടമഞ്ഞ് ഒരു പുകമറ തീർക്കുന്ന പ്രകൃതിയുടെ ഈ കാഴ്ച്ചപ്പൂരുംഎത്ര ആസ്വദിച്ചാലും മതിവരുകയില്ല 
kattadikkadavu,travel on wheels , asish jolly, asish jolly blog, travel on wheels malayalam blog, kattadikkadu malayalam blog


ഇടുക്കി ജില്ലയിൽ തൊടുപുഴക്ക് സമീപം സമുദ്ര നിരപ്പിൽ നിന്നും 2864 അടി ഉയരത്തിൽ സ്ഥിതി  ചെയ്യുന്ന മലനിരയാണ് കാറ്റാടിക്കടവ് . ഒരേ ഉയരത്തിലുള്ള രണ്ടു മലനിരകൾ ,ഇതു താണ്ടി മുകളിൽ എത്തിയാൽ കാണുന്ന കാഴ്ച്ചകൾ സ്വർഗ്ഗ തുല്യം, കണ്ണിനു  കുളിർമ്മ നൽകുന്ന  പച്ചപ്പിനെ കോടപുതയുന്നത് എത്ര നോക്കി നിന്നാലും മതിവരുകയില്ല   ഇതിനെ മറ്റൊന്നുമായും വിശേഷിപ്പിക്കാൻ കഴിയില്ല  .മലമുകളിലെ കാഴ്ച്ച്മാറ്റുകുട്ടികൊണ്ടു അസ്തമയ സൂര്യന്റെ കിരണങ്ങൾ ഒരു മങ്ങലോടെ പ്രത്യക്ഷപ്പെട്ടും  എന്നിട്ട് എങ്ങോട്ടെന്നറിയാതെ ഓടിയൊളിക്കും

kattadikkadavu,travel on wheels , asish jolly, asish jolly blog, travel on wheels malayalam blog, kattadikkadu malayalam blog


ഇവിടെ വരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് രണ്ടു മലനിരകൾ ആണ് കാറ്റാടിക്കടവും പിന്നെ മരതകമാലയും .ഇതിൽ നമ്മൾ ആദ്യം എത്തുന്നത് കാറ്റാടിക്കടവിലാണ് അവിടെ  നിന്നും 500 മീറ്ററോളം നടന്നാലേ മരതകമലയിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ  .പോകും വഴി നിലം കാണാൻ പറ്റാത്ത താഴ്ച്ചയിൽ ഉള്ള കൊക്ക . അത് ചിലപ്പോൾ മൂടൽ മഞ്ഞിൽ ഒളിച്ചിരിക്കും. .അപകടം കൂടിയതിനാൽ അവിടെ ഇടക്കിടെ കൈവരികൾ നിർമിച്ചിട്ടുണ്ട്



 അടുത്ത കാലം വരെ  മലമുകളിൽ വരെ വണ്ടി എത്തുന്ന റോഡ് ഉണ്ടായിരുന്നു എന്നാൽ കഴിഞ്ഞ പ്രളയത്തിൽ അതു ഒലിച്ചു പോയി . ഇപ്പോൾ കുറച്ചു അകലെ വണ്ടി നിർത്തിയിട്ട് നടന്നു വരണം  ഏകദേശം ഒരു 1.3 കിലോമീറ്റർ

kattadikkadavu,travel on wheels , asish jolly, asish jolly blog, travel on wheels malayalam blog, kattadikkadu malayalam blog


എത്തിച്ചേരാം
തൊടുപുഴയിൽ നിന്നും 30 കിലോമീറ്റർ വണ്ണപ്പുറം കള്ളിപ്പാറ ജംഗ്ഷനിൽ എത്തിച്ചേരും അവിടെ നിന്നും കുറച്ചു കൂടി മാത്രേ വാഹനം പോകുകയോള്ളൂ  പിന്നീടുള്ള ദൂരം  നമ്മൾ നടക്കണം  

ശ്രദ്ധിക്കുക 

മഴയുള്ള സമയങ്ങളിൽ അതിമറന്നു പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിൽക്കുന്നത് സൂക്ഷിച്ചു വേണം   

കുറച്ചു ദൂരം നടക്കാൻ ഉള്ളതിനാൽ വെള്ളവും ഭക്ഷണവും കരുതുന്നത് നല്ലതായിരിക്കും

രാവിലെയോ വയികുന്നേരമോ  ഇവിടെ സന്ദർശിക്കുന്നതാണ് കൂടുതൽ ഉചിതം അതാകുമ്പോൾ സുര്യനെ അടുത്തറിയാൻ ഒരു അവസരം കിട്ടും 

kattadikkadavu

Country                       India

State                            Kerala

District                        Idukki 

Panchayath                 vannapuram panchayath

pin code                      690542

area code                     04931

Best season to vist kattadikkadavu november to february  

Best time to  vist kattadikkadavu morning and evening


No comments:

Post a Comment

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...