search your trip place

Saturday, January 23, 2021

പ്രകൃതിയെ തൊട്ടറിഞ്ഞ് വനപാതയിലൂടെ ഒരു യാത്ര

 

 

റോസ്മല

പ്രകൃതിയെ തൊട്ടറിഞ്ഞ് ഇരുട്ട് മൂടിയ വനപാതയിലൂടെ 12 കിലോമീറ്റർ നീണ്ട ഒരു യാത്ര . കൊല്ലം ജില്ലയിലെ തെക്കേ  അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി .ഇതിനുള്ളിൽ വനത്തിന്റെ മനോഹാരിത ഏറ്റവും കൂടുതൽ പ്രതിഭലിക്കുന്ന ഒരു ചെറിയ സ്ഥലമാണ് റോസ്മല .......... റോസ്മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടതാകുന്നത്  ത്രില്ല് അടിപ്പിക്കുന്ന കാനന യാത്ര തന്നെ ആണ്


പഴയ എൻ എച്ച്208 ൽ ആര്യങ്കാവ് ടൗണിൽ നിന്ന് 12 കിലോമീറ്റർ വനത്തിലൂടെ ഉള്ള ഒരു യാത്രയാണ് .യാത്ര ആരംഭിച്ചു കുറച്ചുദൂരം കഴിയുമ്പോൾ തന്നെ കിഴക്കൻ മേഖലയിൽ നിന്ന് വ്യത്യസ്തമായ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങും .തുടക്കത്തിൽ മാത്രമാണ് കുറച്ച് വിടുകളുള്ളത്  പിന്നീട് വനത്തിലെ നിശബ്‌ദതയുടെ  നടുവിലൂടെ ഒരു വാഹനത്തിനു മാത്രം പോകാൻ പറ്റുന്ന ഇരുട്ട് മൂടിയ പാതയിലൂടെ ഉള്ള  യാത്ര ഏതൊരു സഞ്ചാരിയെയും ത്രില്ല് അടിപ്പിക്കുന്ന  ഒരു യാത്ര തന്നെ ആണിത് . ഇടയ്ക്ക്  ഒന്ന് രണ്ടിടത്ത്  റോഡിനു നടുവിലൂടെ അഹങ്കാരത്തോടെ ഒഴുകുന്ന അരുവികൾ ഉണ്ട് ,അരുവി അല്ലെ ഒന്ന് കാലുകഴുകാം എന്ന് വിചാരിച്ചാൽ അട്ടകൾ നമ്മളെ വളഞ്ഞിട്ടാക്രമിക്കും
Rosemala,Travel on wheels,kollam,rosemala blog

ഇവിടേക്ക് സഞ്ചാരികൾ അറിഞ്ഞുകേട്ട് വരുവാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു .ആന ,പുലി ,മ്ലാവ് ,കാട്ടുപോത്ത് തുടങ്ങിയവരുടെ വീടിനുള്ളിലൂടെ ആണ് യാത്ര ചെയ്യുന്നത്  എന്ന ഒരു വിചാരത്തോടെ  വേണം യാത്രചെയ്യാൻ 

Rosemala,Travel on wheels,kollam,rosemala blog
റോസ്മല ഗ്രാമത്തിലേക്ക് എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപ് ഒരു ഫോറെസ്റ്റ  ചെക്ക് പോസ്റ്റ് ഉണ്ട് അവിടെ വാഹനത്തിന്റെ നമ്പറും സഞ്ചാരികളുടെ വിവരങ്ങളും കൊടുക്കണം . അവിടെ എത്തുമ്പോൾ സഞ്ചാരികളെ വരവേൽക്കാൻ നിൽക്കുന്നത് ഏക്കറോളം സ്ഥലത്തു നിറഞ്ഞു നിൽക്കുന്ന കോലിഞ്ചി ആണ് .മൂന്ന് വർഷം കൂടുമ്പോൾ ആണ് ഇത്  വിളവെടുക്കുന്നത്  .റോസ്മലയിലെ പലവിടുകൾക്ക് മുന്നിലും വനത്തിനുളിൽ നിന്നും  ലഭിക്കുന്ന നാടൻ തേൻ വിൽക്കുവാൻ വെച്ചിട്ടുണ്ട് .ഇവിടുത്തെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷി ആണ് .ആദ്യകാലത്ത് ഇവിടെ കുരുമുളക് ,ഇഞ്ചി ,ഗ്രാമ്പു തുടങ്ങിയ വലിയതോതിൽ കൃഷിചെയ്തിരുന്നു എന്നൽ വന്യമൃഗങ്ങളുടെ ശല്യത്തെ തുടർന്ന് ആളുകൾ റബ്ബർ കൃഷിയിലേക്ക് മാറി 
Rosemala,Travel on wheels,kollam,rosemala blog

ഗ്രാമത്തോട് ചേർന്ന് തന്നെ ആണ് ശെന്തുരുണി ഇക്കോടൂറിസത്തിന്റെ വ്യൂ പോയിന്റ് , ഇവിടേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് 25 രൂപയാണ് .ടിക്കറ്റ് എടുത്ത് 200 മീറ്ററോളം നടന്നാൽ വ്യൂ പോയിന്റിൽ എത്താം ഇവിടെ നിന്നുള്ള കണ്കുളിര്പ്പിക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയെയും ഹരംകൊള്ളിക്കുന്നതാണ്  കണ്ണെത്താദൂരം നീണ്ടു നിവർന്ന് കിടക്കുന്ന പരപ്പർ ഡാമിന്റെ വൃഷ്‌ടിപ്രദേശം ഡാമിലേക്ക് ഒഴുകിയെത്തുന്ന ശെന്തുരുണിയാറും ഉമയാറും പിന്നെ പതിഞ്ഞഞ്ചോളം ചെറു ദീപുകളും അതിൽ ആർത്തുല്ലസിച്ചു നടക്കുന്ന വന്യമൃഗങ്ങളും .ഇതിൽ പല ദ്വീപുകളും  മനുഷ്യസ്പർശം ഇതു വരെ ഏൽക്കാത്തതാണ്     


ഒരു സമയത്ത് ഇവിടുത്തുകാർ നടന്നും ചെറുവാഹനങ്ങളിലുമായി എത്തിയിരുന്ന റോഡ് ..ഡാം വന്നതോടെ ജലനിരപ്പുയർന്ന് ഇന്ന് ഈ റോസ്മല ആറ്റിൽ മുങ്ങികിടപ്പൂണ്ട് .തുടർന്നാണ് ഇവിടുത്തുകാർ ഒറ്റപ്പെട്ടതും  കാനന പാതയായതുമായ ആര്യങ്കാവ് വഴി യാത്ര ചെയ്യാൻ തുടങ്ങിയത്

വരുന്നവർ ശ്രദ്ധിക്കണ്ടകാര്യങ്ങൾ

ഇരുട്ട് വീഴുന്നതിനു മുൻപ് തിരിച്ചു വരൻ പറ്റിയ രീതിയിൽ വേണം പ്ലാൻ ചെയാൻ . കൊടും വനമായതിനാൽ ഇരുട്ട് വീണു കഴിഞ്ഞുള്ള യാത്ര ദുഷ്ക്കരമാണ്

പോകുന്ന വഴി മുഴുവൻ മൊബൈൽ റേഞ്ച് പ്രതിക്ഷിക്കരുത്

ഫാമിലി ആയി പോകുന്നവർ ആഹാരവും വെള്ളവും എല്ലാം കരുതുന്നത് നല്ലതാ .അവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന സാധനങ്ങൾ കിട്ടണം എന്ന് ഇല്ല

പോകുന്ന വഴിയിൽ അരുവികളിൽ ഇറങ്ങുവാണങ്കിൽ അട്ടകളെ ഒന്നു നോക്കിയേക്കണം , അട്ടയെ കളയാൻ സാനിറ്റൈസർ തന്നെ ധാരാളമാണ്

പോകുന്ന വഴിയിൽ നിന്നും വനത്തിനുള്ളിലേക്ക് അധികം പ്രവേശിക്കാതെ ഇരിക്കുന്നതാണ് നല്ലതു വന്യമൃഗങ്ങൾക്ക് ഒരു ക്ഷമവും ഇല്ലാത്ത മേഖല ആണ്

 Rosemala

Country               India

State                    Kerala

District                Kollam

pincode               691309

panchayath       Kulathupuzha grama panchayath

Rosemala phone number  1800-425-4747

Rosemala best visiting time  8to5pm 

 

1 comment:

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...