പാഞ്ചാലിമേട്
ഇടുക്കി ജില്ലയിലെ സുന്ദരമായ സ്ഥലങ്ങൾ ധരാളം ഉണ്ടെങ്കിലും മനസ്സിനും ശരീരത്തിനും ഇത്രയും സന്തോഷവും കുളിർമയും നൽകുന്ന സ്ഥലം കുറവാ എന്ന് തന്നെ പറയാം. സമുദ്ര നിരപ്പിൽ നിന്ന് 3080 അടിയോളം ഉയരത്തിലുള്ള പാഞ്ചാലിമേടിന്റ്റെ വശ്യചാരുത സഞ്ചാരികളുടെ ലഹരിയാണ് .അവിടുത്തെ മലനിരകളും കോടമഞ്ഞും എല്ലാം ആരെയും അതിശയിപ്പിക്കും
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ സ്ഥലം ഇന്ന് അടിമുടി മാറിയിരിക്കുകയാണ് .മനോഹരമായ വലിയ കവാടം ,ഇരുന്ന് സംസാരിക്കാനും കാറ്റുകൊള്ളാനും മാർബിളിൽ തീർത്ത ഇരുപ്പിടങ്ങൾ ,നടക്കുവാൻ കല്ല് പാകിയ വഴികൾ,വെളിച്ചം പകരുവാൻ സോളാർ വഴിവിളക്കുകൾ
താഴ്വരയിൽ പാഞ്ചാലി കുളിക്കുവാൻ ഉപയോഗിച്ച് എന്ന് കരുതപ്പെടുന്ന ഒരു കുളം ഉണ്ട് ,ഇന്ന് ആ കുളം സൗന്ദര്യവത്കരണത്തിറ്റെ പാതയിലാണ് ഇവിടെ ഒരുകുന്നിൽ ക്ഷേത്രവും തൊട്ടടുത്ത് തന്നെ കുരിശുമലയും ഉണ്ട് പാഞ്ചാലിമേട്ടിൽ നിന്നാൽ മകരജ്യോതി ദർശിക്കാൻ സാധിക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ,
പാഞ്ചാലിമേട് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല കേരളത്തിന്റെ സാംസ്കാരികതയിലേക്കും പാരമ്പര്യത്തിലേക്കും നമ്മെ നയിക്കുന്ന പലതും ഈ പ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ട് .ശിലായുഗ സംസ്കാരത്തിന്റെ പല അവശേഷിപ്പുകളും നമുക്ക് ഇവിടെ കാണുവാൻ സാധിക്കും
പാഞ്ചാലിമേടിന്റ്റെ ചരിത്രത്തിലേക്ക് ഒരു ഒളിഞ്ഞു നോട്ടം
അജ്ഞാതവാസത്തിനു തൊട്ടുമുമ്പുള്ള കാലത്ത് പഞ്ചപാണ്ഡവർ പാഞ്ചാലിക്കൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത് എന്നാണ് കരുതപ്പെടുന്നത് . പാണ്ഡവരുടെ വനവാസ കാലത്ത് പാഞ്ചാലിക്ക് നീരാടുവാൻ ഭീമസേനൻ കുഴിച്ചതാണെന്ന് കരുതപ്പെടുന്ന ഒരു കുളവും ,പാണ്ഡവർ താമസിച്ചിരുന്ന ഗുഹയും ഇന്നും സഞ്ചാരികൾക്ക് കൗതുകമുണർത്തുന്നു .പാഞ്ചാലിമേട്ടിലെ ഒരു കുന്നിൽ സ്ഥിതി ചെയുന്ന ശ്രീഭൂവനേശ്വര ക്ഷേത്രവും മറുകുന്നിൽ സ്ഥിതി ചെയുന്ന കുരിശുമലയും ഈ പ്രദേശത്തെ മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പ്രതീകമാക്കി മാറ്റുന്നു
എത്തിച്ചേരാം
കോട്ടയം കുമളി ദേശിയ പാതയിലെ മുറിഞ്ഞ പുഴയിൽ നിന്ന് നാലു കിലോമീറ്ററോളം ദൂരെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയുന്നത് കോട്ടയത്തുനിന്ന് വരുമ്പോൾ മുണ്ടക്കയം തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം
Country India
State Kerala
District Idukki
Elevation 940meter
Panchayath Peruvanthanam panchayath
Pincode 685532
Area code 04869
Vehicle registration KL-37
Panchalimedu best visting time 4 to 6pm
Panchalimedu best visting season November to January
No comments:
Post a Comment