Travel on wheels @ vagaman
വാഗമൺ
കോടയിൽ കുളിച്ച് പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദര ഭൂമി ഏതൊരു സഞ്ചാരിയുടെയും ഇഷ്ട്സ്ഥലം തന്നെ ആണ് . ഇടുക്കി ,കോട്ടയം ജില്ലകളിലായി വാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലയോര ഗ്രാമപ്രദേശം .
കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയുന്ന വാഗമണിന്റെ പ്രകൃതി സൗന്ദര്യം എത്ര മാത്രം ഉണ്ടെന്ന കാര്യം പറയണ്ടല്ലോ .ലോകത്തിലെ പ്രകൃതി സൗന്ദര്യ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ഓഫ് ട്രാവൽ ഉൾപ്പെടുത്തിയ 10 കേന്ദ്രങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം വാഗമൺ
പൈന്മരങ്ങളുടെ മനോഹാരിതയും ,തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണിൽ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും ,കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ മറുവശത്തു കൊക്കയുമായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും .തലഉയർത്തിനിൽകുന്ന പൈൻ മരങ്ങളുടെ താഴ്വര ,ഇളം കാറ്റ് പൈൻ മരങ്ങളെ തഴുകി ചൂളമിട്ട് പോകുന്നത് കാതുകളിൽ കുളിർമഴ പെയ്യിക്കും
പൈൻ ഫോറെസ്റ്
മൊട്ടക്കുന്നിൽ നിന്നും വെറും 3 കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് പൈൻ വാലി .റോഡരികിൽ വണ്ടി നിർത്തി വഴികച്ചവടക്കാരുടെ ഇടയിലൂടെ അര കിലോമീറ്റർ നടന്നാൽ ഈ പൈൻ മരക്കാട്ടിലെത്താം .കോടമഞ്ഞിൽ കുളിച്ച സഞ്ചാരികളുടെ പറുദീസ
ഒരു കുന്നിൻ ചെരുവിൽ ഏക്കറുകണക്കിനു വ്യാപിച്ചു കിടക്കുന്ന പൈൻ മരങ്ങൾ . വാഗമണിലെ തണുപ്പൻ അന്തരീക്ഷത്തെക്കാളും തണുപ്പ് കൂടുതലാണ് ഈ പൈൻ മരക്കാട്ടിൽ പൈൻ മരങ്ങൾക്കിടയിൽ നിൽക്കുന്ന മഞ്ഞിനിടയിലൂടെ ഒളിച്ചു വരുന്ന സൂര്യരശ്മികൾ അത് ഒന്നു കാണണ്ട കാഴ്ച്ച തന്നെയാണ് .
പൊതുവേ ഇവിടെ തണുത്ത കാലാവസ്ഥയാണ് ഉള്ളത് 10 മുതൽ 23 ഡിഗ്രി ചുടാണിവിടെ വേനൽകാലത്ത് .മൊട്ടക്കുന്നുകളും അനന്തമായികിടക്കുന്ന പൈൻ മരക്കാടുകളും ,തേയിലത്തോട്ടങ്ങളും മഞ്ഞു നിറഞ്ഞുനിൽക്കുന്ന പുല്ലുകളും വാഗമണ്ണിൻറ്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു
വാഗമണ്ണിൽ പോയിട്ട് ഇതിനും മാത്രം കാണാൻ ഉള്ളത് എന്താ...? എന്നാണ് കുറെ പേരുടെ ചോദ്യം
വാഗമണിൽ കാലുകുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞിൽ ഇറങ്ങാത്തവരുടെയും എന്നും കാണുന്ന ഒരു ചോതിയമാണ് വാഗമണിൽ പോയിട്ട് എന്താണിത്രമാത്രം കാണാനുള്ളത്
ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത് .കാരണം ഒരിക്കലെങ്കിലും വാഗമണിൽ പോയിട്ടുള്ളവർക്കറിയാം അവിടുത്തെ കാറ്റിന്റെയും മൂടല്മഞ്ഞിന്റെയും മലകളുടെയും മലമ്പാതയുടെയും സൗന്ദര്യം എത്രമാത്രം ഉണ്ടെന്ന്
സഞ്ചാരപാത
കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയുന്ന ഈ പ്രദേശത്തേക്കുള്ള യാത്ര വളരെ സുഖകരമാണ് .ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് പാറക്കൂട്ടങ്ങളും മൂടൽമഞ്ഞ് മൂടിയ മലനിരകളും ,ഈരാറ്റുപേട്ട പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകൾക്കിടയിലൂടെ നിർമിച്ച റോഡിലൂടെ യാത്ര ചെയ്തുവേണം വാഗമണ്ണിൽ എത്തിച്ചേരാൻ
No comments:
Post a Comment