ഉറുമ്പിക്കര
എന്തയാർ പിന്നിട്ടാൽ റോഡരികിൽ നിന്ന് തന്നെ മലകൾ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ചകാണാം. മഴക്കാലത്താണ് പോകുന്നതെങ്കിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളുടെ കണ്ണിന് വിരുന്നേകും. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങളും റബ്ബർ കൃഷിയുമെല്ലാം ഉണ്ടായിരുന്നയിടമാണ് ഇവിടം. പോകുന്ന വഴിയേ തന്നെ കാണാം പ്രതാപകാലത്തെ ഓർമകളും പേറി നിൽക്കുന്ന തേയില ഫാക്ടറിയുടെ അവശിഷ്ടങ്ങൾ. ഓരോ സ്ഥലത്തുനിന്ന് നോക്കുമ്പോഴും ഓരോ രീതിയിലാണ് പ്രകൃതിയുടെ സൗന്ദര്യം അനുഭവപ്പെടുക.
റബ്ബറിനും തേയിലയ്ക്കും പുറമേ ഏലവും ഉറുമ്പിക്കരയുടെ മണ്ണിൽ വിളയുന്നുണ്ട്. ഉറുമ്പിക്കരയിൽ നിന്നും ഏലപ്പാറയ്ക്ക് പോകും വഴിയാണ് അത്തരത്തിൽ ഒരു തോട്ടമുള്ളത്. ഉറുമ്പിക്കരയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ 'ഓഫ് റോഡായി' സഞ്ചരിച്ചാൽ ഈ തോട്ടത്തിലെത്താം. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3000 അടി ഉയരത്തിലാണീ അമ്പതേക്കർ സുഗന്ധവ്യഞ്ജന തോട്ടം. കറുത്ത്, ഉരുണ്ട, ദേഹത്ത് വെള്ളനിറം അവിടവിടെയായി പടർന്നിരിക്കുന്ന പാറക്കല്ലുകളോട് മുട്ടിയുരുമ്മി വളർന്നുനിൽക്കുന്നു നല്ല ഓജസ്സുള്ള ഏലച്ചെടികൾ. തല കുമ്പിട്ട് 'നമസ്കാരം' പറഞ്ഞുനിൽക്കുന്ന ചെടികൾക്കിടയിലൂടെ അതിലും വിനീതവിധേയനായി നടക്കാൻ തോന്നും.
ഉറുമ്പിക്കരയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ് ഇരുമലച്ചിപ്പാറ. ഉറുമ്പിക്കരയിൽ നിന്ന് മദാമ്മക്കുളത്തിലേക്ക് പോകുംവഴിയാണ് ഈ സ്ഥലമുള്ളത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമായതിനാൽ ടോപ്പ് സ്റ്റേഷൻ എന്നും ഇവിടം അറിയപ്പെടുന്നു. ചുറ്റും വിവിധ വലിപ്പത്തിലുള്ള പാറകൾ നിലകൊള്ളുന്നു. പാറക്കൂട്ടങ്ങൾക്ക് മുകളിൽ ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. നാൽപ്പതാം വെള്ളിയാഴ്ച കുരിശുമലകയറ്റം നടക്കുന്നതിന്റെ ഭാഗമായി ഒരു കുരിശും പാറയ്ക്ക് മുകളിൽ കാണാം
urumbikkara
country Indai
State Kerala
district Idukki/Kottayam
pincode 686514
No comments:
Post a Comment