search your trip place

Monday, March 1, 2021

പോക്കറ്റ് കീറാതെ മൂന്നാറിലേക്ക് ഒരു യാത്ര , താമസവും യാത്രയും ആനവണ്ടിയിൽ

budget travel on KSRTC  @ munnar 

 ആനവണ്ടിയിലെ താമസവും യാത്രയും

 പുൽമേടുകളും പർവതനിരകളും മഞ്ഞു പുതച്ച്, അതി മനോഹരിയായി സഞ്ചാരികളെ വരവേൽക്കുന്ന തിരക്കിലാണ് കേരളത്തിന്റെ കശ്മീർ ഇപ്പോൾ. വടക്കിനെ വെല്ലുന്ന കുളിരാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി മൂന്നാറിലെങ്ങും അനുഭവപ്പെടുന്നത്. അതിശൈത്യത്തിന്, സന്തോഷത്തിന്റെ നിറമുള്ള പുലരികളെ തേടിയെത്തുന്ന അതിഥികളുടെ ആഘോഷശബ്ദങ്ങളുടെയും അകമ്പടിയോടെ, പുതിയൊരു മുഖച്ഛായയാണ് മൂന്നാറിന്. കൊറോണ കാരണം കഴിഞ്ഞ കൊല്ലത്തിന്റെ ഭീകരതയൊന്നും മൂന്നാർ പ്രേമികളെ ബാധിച്ചിട്ടേയില്ല എന്ന് തോന്നും ഓരോ ദിനവും  ഇവിടെയെത്തുന്നവരുടെ എണ്ണം കണ്ടാൽ.

Travel on wheels in ksrtc stay,munnar, asish jolly

തേയിലത്തോട്ടങ്ങൾക്കിടയിലെങ്ങും അവരുടെ സന്തോഷപ്പുഞ്ചിരികൾ വസന്തം വിടർത്തുന്ന സുന്ദരകാലം വീണ്ടുമെത്തി. അതിനിടെ മൂന്നാറിൽ ചുറ്റിയടിക്കാൻ സൂപ്പർ ഓഫറുമായി എത്തുകയാണ് കെ എസ് ആർ ടി സി . കുറഞ്ഞ ചെലവിൽ ചുറ്റി കറങ്ങാം കുറഞ്ഞ ചെലവിൽ മൂന്നാറും മറയൂരും  കാന്തല്ലൂരുമെല്ലാം ചുറ്റിക്കാണാൻ മൂന്നാർ കെ എസ് ആർ ടി സി യുടെ കിടിലൻ പാക്കേജ് ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല, ഹോട്ടലുകളിലെ 'കത്തി ചാർജ്' പേടിച്ച്, യാത ഒരു ദിവസത്തേക്ക് മാത്രമായി ഒതുക്കേണ്ട, ഒരു ബിരിയാണിയുടെ പോലും ചെലവില്ലാതെ രാത്രി സുഖമായി കിടന്നുറങ്ങാം.


ഈ വർഷം തുടക്കത്തിലാണ് മൂന്നാർ ട്രാവൽ പാക്കേജ് കെ എസ് ആർ ടി സി ആരംഭിക്കുന്നത്. ഇതിനായി, ഒരാൾക്ക് ടിക്കറ്റിനു വെറും 250 രൂപ മാത്രമാണ് ഈടാക്കുന്നത്. മൂന്നാർ കെ എസ് ആർ ടി സി  സ്റ്റാൻഡിൽ നിന്നു രാവിലെ ഒൻപതു മണിക്കാണ് ബസ് പുറപ്പെടുന്നത്. ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, ടീമ്യൂസിയം, ടീ ഫാക്ടറി, മാട്ടുപ്പെട്ടി, ബോട്ടാണിക്കൽ ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെയും കൊണ്ട് പോകുന്ന ബസ് ഓരോ ഇടങ്ങളിലും കുറച്ചു സമയം നിർത്തും.ഉച്ചക്ക് കുണ്ടള ഡാമിൽ എത്തുന്ന ബസ്, ഉച്ചക്ഷണത്തിനായി അവിടെ കുറച്ചുനേരം തങ്ങും. ടാറ്റയുടെ റസ്റ്റോറന്റിൽ നിന്നും സഞ്ചാരികൾക്ക് ഭക്ഷണം ഓർഡർ ചെയ്യാം. അതിനായി ഹോട്ടലിൽ നിന്നുമുള്ളവർ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണത്തിന് ഓർഡർ എടുക്കുവാൻ എത്തും. ഉച്ചക്ക് കുണ്ടള ഡാം പ്രദേശത്ത് ഭക്ഷണം എത്തിക്കും.ഭക്ഷണത്തിന് വേറെ തുക നൽകണം.കുണ്ടള ഡാമിൽ ബോട്ടിങ്ങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

യാത്രയ്ക്കിടക്ക് സഞ്ചാരികൾക്ക് വിശമിക്കുവാനായി മൂന്നാറിലെ ടാറ്റ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗകര്യവും പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ വൈകുന്നേരം അഞ്ചരയോടെ തിരിച്ചു മൂന്നാർ കെ എസ് ആർ ടി സി  ഡിപ്പോയിൽ   എത്തിക്കുന്ന  രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. .

മൂന്നാർ മാത്രമല്ല, മറയൂരും കാന്തല്ലൂരും കാണാം കുറഞ്ഞ ചെലവിൽ മൂന്നാർ മാത്രമല്ല, മറയൂരും കാന്തല്ലൂരും ടിപ്പടിക്കാനുള്ള സൗകര്യവും കെ എസ് ആർ ടി സി  ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലാണ് ഈ സ്പെഷൽ സർവീസ് നടത്തുന്നത്. ഒരാൾക്ക് ടിക്കറ്റ് നിരക്ക് വെറും 300 രൂപ മാത്രമാണ് ഇതിനായി ഈടാക്കുന്നത്.എട്ടാം മൈല്‍, മറയൂര്‍ ചന്ദനക്കാടുകള്‍, മുനിയറകള്‍ എന്നിവയെല്ലാം കാണാം.എല്ലാ ഞായറാഴ്ചയും രാവിലെ ഒന്‍പതരയ്ക്ക്‌ പുറപ്പെടുന്ന ബസ് 

വൈകീട്ട് ആറു മണിയോടെ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും. രാത്രി പുർണ സുരക്ഷ, പോക്കറ്റ് കീറാതെ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി തന്നെ താമസിക്കാം. ഇതിനായി 10 കിടക്കകൾ വീതമുള്ള 4 ഏസി ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരാൾക്ക് രാത്രി കിടന്നുറങ്ങാൻ, ഒരു ബർത്തിനു വെറും 100 രൂപയാണ് ഈടാക്കുന്നത്. കമ്പിളി വേണ്ടവർക്ക് 50 രൂപ അധികം നൽകിയാൽ അതും കിട്ടും. ഇതു, കൂടാതെ ഒരു ടീമിന് മൊത്തമായോ, ഒന്നോ രണ്ടോ പേർക്ക് മാത്രമായോ 1600 രൂപ നൽകിയും ബസ് മുഴുവനും ബുക്ക് ചെയ്യാനും പറ്റും. സ്ത്രീകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ യാതൊരു പേടിയും വേണ്ടെന്ന് സേവി ജോർജ്, "സ്ത്രീകൾക്ക് ഒറ്റയ്ക്ക് താമസിക്കാൻ യാതൊരുവിധ ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാവില്ല. രാത്രിയിൽ സെക്യൂരിറ്റിയുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. 

കൂടാതെ സ്റ്റേഷൻ മാസ്റ്ററും  ഡ്യൂട്ടിയിൽ ഉണ്ട്, അതുപോലെതന്നെ ഒരു സി എൽ ആർ നെയും ഡ്യൂട്ടിക്ക് വെച്ചിട്ടുണ്ട്. യാതൊരു  കാരണവശാലും പേടിക്കണ്ട,

രണ്ട് ബസുകളിലായിരുന്നു ആദ്യം താമസസൗകര്യം ഒരുക്കിയിരുന്നത്. പിന്നീട് സഞ്ചാരികളുടെ എണ്ണം കൂടിയപ്പോൾ, രണ്ടു ബസുകൾ കൂടി തുടങ്ങി. മൂന്നാർ ഡിപ്പോയിലെ കൗണ്ടറിൽ ബുക്ക് ചെയ്ത് പണമടച്ചാൽ വൈകിട്ട് അഞ്ചു മണിക്ക് ബസിൽ കയറാം. അടുത്തു തന്നെ ബാത്ത്റൂം സൗകര്യവും ഉണ്ട്. സ്ലീപ്പർ ബസ് താമസം തിരഞ്ഞെടുക്കുന്നവർക്ക് മൂന്നാർ യാത ടിക്കറ്റിന് 50 രൂപ കിഴിവുമുണ്ട്.

എങ്ങനെ ബുക്ക് ചെയ്യാം?

contact KSRTC 04865 230 201
 
Travel on wheels
 
Munnar trip on KSRTC ,
 
KSRTC Munnar package include food also
 
Travel on wheels : contact email : travelonwheels4@gmail.com


 


No comments:

Post a Comment

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...