തെന്മല
വേനൽ കനത്തതോടെ കിഴക്കൻമേഖലയിലെ ജലപാതത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധന. വേനലിന്റെ ആധിക്യമുണ്ടെങ്കിലും കഴിഞ്ഞമാസം നേരിയ മഴലഭിച്ചത് കുറ്റാലം, പാലരുവി ജലപാതങ്ങളിലെ വെള്ളത്തിന്റെ അളവ് നിലനിർത്താൻ സഹായകമായി.
തെങ്കാശി, കുറ്റാലം ജലപാതത്തിൽ പ്രത്യേക നിയന്ത്രണങ്ങളില്ലാത്തതിനാൽ സഞ്ചാരികൾ കൂടുതലായെത്തുന്നുണ്ട്. നിലവിൽ ആര്യങ്കാവ്, പാലരുവി ജലപാതത്തിൽ കുളിക്കാൻ അനുമതിയില്ലാത്തതും കുറ്റാലത്തെ തിരക്കിന് കാരണമായിട്ടുണ്ട്.
രണ്ടുദിവസമായി അതിർത്തിപ്രദേശത്ത് മഴപെയ്തത് ജലപാതത്തിൽ വെള്ളത്തിന്റെ അളവ് നിലനിർത്താൻ സഹായകമായി. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ തെന്മല, ആര്യങ്കാവ് ഭാഗത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളെത്തുന്നത് നാമമാത്രമായിട്ടുണ്ട്
read more at Thenmala article
Country India
State Kerala
District Kollam
for more blog Travel on wheels
No comments:
Post a Comment