neliyampathi
നെല്ലിയാമ്പതി
പാലക്കാടിൻറ്റെ വശ്യസൗന്ദര്യം മുഴുവൻ പ്രകടമാക്കി യാത്രക്കാരെ കടുംപച്ച വിരിച്ച കാട്ടുചോലകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന, പാവങ്ങളുടെ ഊട്ടി എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം നെല്ലിയാമ്പതി
നെല്ലിയാമ്പതിയെ ഊട്ടിയുമായി താരത്യമം ചെയ്യാൻ കഴിയില്ല .രണ്ടു സ്ഥലങ്ങളും വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത് .എന്നാലും കേരളത്തിന്റെ ഊട്ടി എന്ന വിശേഷണം നെല്ലിയാമ്പതിക്ക് തന്നെ ആണ് .
കോടമഞ്ഞും മലനിരകളും തേയിലക്കൃഷിയുമൊക്കെ കാണുമ്പോൾ ചിലപ്പോൾ ഊട്ടിയെ ഓർമിക്കുന്നതുകൊണ്ടായിരിക്കും അങ്ങനെ ഒരു വിശേഷണം .പാലക്കാട് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സമുദ്ര നിരപ്പിൽ നിന്ന് 467 മീറ്റർ മുതൽ 1572 മീറ്റർ വരെ ഉയരത്തിലുള്ള ഈ മഞ്ഞു പുതച്ച മലനിരകൾ സ്ഥിതിചെയ്യുന്നത്
നെല്ലിയാമ്പതി മലനിരകളിലേക്കുള്ള യാത്രയുടെ ത്രിൽ നെന്മാറ ടൗൺ കഴിയുമ്പോൾ തന്നെ ലഭിച്ചു തുടങ്ങും .
വഴിയരികിലെ ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും കണ്ടു കൺകുളിർന്നൊരു യാത്ര .
ഹരം പകരുന്ന 10 ഹെയർ പിൻ വളവുകൾ ആണ് ഈ റോഡിൽ ഉള്ളത് .നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ പലയിടങ്ങളിലും താഴ്വാരത്തെ കാഴ്ചകൾ കാണുവാൻ കഴിയുന്ന വ്യൂ പോയിന്റുകൾ ഉണ്ട് .പാലക്കാട് ജില്ലയിലെ വ്യത്യസ്ത കാഴ്ച്ചകൾ നെല്ലിയാമ്പതിയിലേക്കൂള്ള യാത്രയിൽ നമ്മുക്ക് കാണുവാൻ സാധിക്കും .അങ്ങു ദൂരെ പച്ചപ്പട്ടുവിരിച്ചത് പോലെ ഉള്ള നെൽപ്പാടങ്ങൾ .മലമുകളിലേക്കുള്ള യാത്രയിൽ ജൈവകൃഷിരിതി അവലംബിച്ചിട്ടുള്ള ധാരാളം തോട്ടങ്ങൾ കാണാം
താമസം
നെല്ലിയാമ്പതിയിൽ താമസസൗകര്യമുള്ള ധാരാളം ഹോട്ടലുകളും റിസോർട്ടുകളുമുണ്ട് ,നെല്ലിയാമ്പതിയുടെ ഏറ്റവും മുകളിൽ പാലകപാണ്ടി എസ്റ്റേറ്റ് ഉണ്ട് ബ്രിട്ടീഷ് കാരുടെ കാലത്തു പണികഴിപ്പിച്ച ബംഗ്ലാവുമുണ്ട് കൈകാട്ടി എന്ന സ്ഥലത്ത് ഒരു കമ്മ്യൂണിറ്റി ഹാൾ ഉണ്ട് .നെല്ലിയാമ്പതിയുടെ ബേസ് ക്യാമ്പ് ആണ് ഇവിടം .
നെല്ലിയാമ്പതിയുടെ ചരിത്രം
നെല്ലി ദേവതയുടെ സ്ഥലം എന്നാണ് നെല്ലിയാമ്പതിയുടെ അർത്ഥം . കേരളത്തിലെ ആദിവാസികളുടെ വിശ്വാസം ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നു എന്നാണ് ഇതിൽ തന്നെ ഒരു കൂട്ടർ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയെ ആരാധിച്ചു വന്നിരുന്നു. ആ ദേവതയിൽ നിന്നാണ് നെല്ലിയാമ്പതി എന്ന പേര് ലഭിച്ചത്
pothundi dam view
country India
state kerala
district palakkad
Nearest town nenmara &palakkad
vehicle registration KL-70
height 467 to 1572 meter
languages English , malayalam ,thamil
Nelliyampathi trekking way& view point
Great job, do more 😊
ReplyDeleteWow,nice one
ReplyDeleteSupeb
ReplyDeleteSuberb
ReplyDeleteIt's awesome
ReplyDeleteAmazing blog
ReplyDeletenalla article bro. check mine.
ReplyDeletewww.judevincy.com/blog.
Nice
ReplyDelete