search your trip place

Thursday, January 7, 2021

പരുന്തിനെ തിരഞ്ഞൊരു യാത്ര......

Travel on wheels @Parunthumpara

പരുന്തുംപാറ 


ആകാശം ഭൂമിയെ പ്രേണയിക്കുന്നതിന് ഇടയിൽ തടസമായി നിൽക്കുന്ന ഒരു സുന്ദരിയാണ് പരുന്തുംപാറ .ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തിലാണ് ഈ സുന്ദരിയുടെ താമസം , അകലക്കാഴ്ചയിൽ   പരുന്തിന്റെ തല പോലെ തോന്നിക്കുന്ന ഒരു പാറ  ,എന്നാലും സമുദ്രനിരപ്പിൽ നിന്നും 4700 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് .പാറയിൽ നിന്നും ഘടികാരസൂജി കറങ്ങി വരുന്നത് പോലെ നമുക്ക് പ്രകൃതിയുടെ  മനോഹാരിത ആസ്വദിക്കാം ,അതിനിടെ ഒരു മുന്നറിയിപ്പും ഇല്ലാതെ വീശുന്ന കാറ്റും ,കാറ്റിന് കൂട്ടുവരുന്ന മഞ്ഞും മഴയും ,എത്ര വർണിച്ചാലും  തീരാത്ത അതിമനോഹാരിയാണവൾ 


കാടിന്റെ നിഗുഢ സൗന്ദര്യമുള്ള ഈ ഗ്രാമത്തിലേക്ക് ഇന്ന് നിരവധി സഞ്ചാരികൾ ആണ് എത്തുന്നത്. ചെങ്കുത്തായ പറയിലിടിച്ച് ചിന്നിച്ചിതറി മഞ്ഞ് പറന്നുവരുന്ന കാഴ്ച പരുന്തുംപാറയുടെ മാത്രം പ്രതേകത  ആണ്
 

പരുന്തുംപാറയുടെ  നാൾവഴികൾ

പണ്ടുകാലങ്ങളിൽ സ്രാസിക്കോക്കാ എന്നായിരുന്നു പരുന്തുംപാറയുടെ പേര് , ആ പേരിന് ഒരു  പകിട്ടു പോരെന്നു തോന്നിയ പ്രദേശവാസികൾ പരുന്തുംപാറ എന്ന പുതിയ പേരിൽ വിളിച്ചു തുടങ്ങി ,എന്നാൽ പരുന്തുംപാറ വ്യൂ പോയിന്റ്റിലേക്ക്  പോകുന്ന വഴിയിൽ ഇന്നും  ഒരു മയിൽകുറ്റിയിൽ ഡെത്ത് വാലി എന്നാണ് പേര്

travel on wheels,asish jolly ,parunthumpara



വികസനം വിനോദസഞ്ചാരികളുടെ വേഷത്തിൽ എത്തുന്നതിനു മുൻപ്  എത്ര കഥകളിലെ പ്രേതങ്ങൾക്ക് വേണമെങ്കിലും സുഖമായി വിഹരിക്കുവാൻ തക്കവിധം നിഗുഢതകൾനിറഞ്ഞതായിരുന്ന പ്രദേശമായിരുന്നു  ഇവിടം ,സൂയിസൈഡ് പോയിന്റ് ആണ് പരുന്തുംപാറയുടെ പ്രധാന ആകർഷണം ,
സൂയിസൈഡ്  കൂടിവന്നതോടെ പീരുമേട് പഞ്ചായത്ത്അധികൃതർ ഉണർന്നു സൂയിസൈഡ് പോയിന്റ് ഒന്നാകെ കൈവരി കെട്ടി .അതുവഴി നടന്നുപോകുവാൻ വാക് വേ പണിതു 

 എത്തിച്ചേരുന്ന വഴി 

കോട്ടയം-കുമളി പാതയിൽ പീരുമേട് കഴിഞ്ഞ് രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ വലത്തേക്കൊരു വഴി അതിലൂടെ മൂന്നു കിലോമീറ്റർ ഉള്ളിലേക്ക് പോകുമ്പോൾ ആണ് പരുന്തുംപാറ 

Parunthumpara

country                        India

state                            Kerala

district                        Idukki

grama panchayath  Peerumed 

height                         4700 feet

pincode                       685532 

1 comment:

മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക...